ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരായ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളായ അനന്യ പാണ്ഡെ പുതിയ പ്രണയത്തിലെന്നു റിപ്പോർട്ടുകൾ.
നേരത്തെ യുവനടന് ഇഷാന് ഖട്ടറും അനന്യയും പ്രണയത്തിലാണെന്നു വാർത്ത പ്രചരിച്ചിരുന്നു.
മൂന്നു വര്‍ഷത്തോളം പ്രണയിച്ച താരങ്ങള്‍ ആ ബന്ധം അവസാനിപ്പിച്ചു എന്നാണ് അറിയുന്നത്.
ഇപ്പോള്‍ നടന് ആദിത്യ റോയ് കപൂറും അനന്യയും പ്രണയത്തിലാണെന്നാണ് പറയപ്പെടുന്നത്.
ദിവസം കഴിയുന്തോറും അനന്യയും ആദിത്യയും അടുത്തുവരികയാണ്. അവരുടെ സൗഹൃദം കൂടുതല്‍ ദൃഢമാകുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
താരങ്ങളെ ഒരുമിച്ച് പൊതുവേദികളിലൊന്നും ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ ഇരുവർക്കുമിടയില്‍ എന്തോ ഒരു കണക്ഷന് തുടങ്ങിയെന്നുതന്നെയാണ് അഭ്യൂഹം.
എന്തായാലും പ്രണയം സത്യമാണോ അല്ലയോ എന്നുറപ്പിക്കാന്‍ താരങ്ങള്‍ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയാണ് പപ്പരാസികള്‍.
ഇരുവരെയും ഒരുമിച്ചുകാണുന്ന സാഹചര്യം ഉണ്ടായാല്‍ വാർത്തകൾ സത്യമാണെന്ന നിലയിലേക്ക് കാര്യങ്ങളെത്തും.
എന്തായാലും താരപുത്രിയുടെ പ്രണയകഥയ്ക്കു വേണ്ടിയാണ് ആരാധകരുടെ കാത്തിരിപ്പ്.
കാലി പീലി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അനന്യയും ഇഷാന് ഖട്ടറും പ്രണയത്തിലാവുന്നത്.
അധികകാലം ആ ബന്ധം നീണ്ടുപോയില്ലെങ്കിലും രണ്ടാളും പിണക്കങ്ങളൊന്നുമില്ലാതെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് അറിയുന്നു.
ഇഷാനും അനന്യയും കാര്യങ്ങള്‍ നോക്കിക്കാണുന്ന രീതികള്‍ വ്യത്യസ്തമായതിനാല്‍ മുന്നോട്ടുള്ള യാത്ര പ്രശ്നങ്ങളുടേതാവും.
ഇത് മനസിലാക്കിയതോടെയാണ് സൗഹാര്‍ദപരമായി വേര്‍പിരിയാന്‍ തീരുമാനിച്ചതത്രേ.