താരപുത്രി എന്ന നിലയില് സിനിമയിലെത്തുന്നതിന് മുന്പുതന്നെ വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കിയ താരമാണ് അനന്യ പാണ്ഡെ. ഇന്ന് ബോളിവുഡിലെ യുവനടിമാരില് ശ്രദ്ധിക്കപ്പെട്ട അനന്യ തന്റെ പ്രണയ ജീവിതത്തിന്റെ പേരിലാണ് പലപ്പോഴും വാര്ത്തകളില് നിറഞ്ഞത്.
പ്രമുഖ നടനുമായി അനന്യ പ്രണയത്തിലായിരുന്ന കഥയും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ മുന് പ്രണയത്തെ കുറിച്ചൊരു വെളിപ്പെടുത്തലുമായിട്ടാണ് അനന്യ എത്തിയിരിക്കുന്നത്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റില് സംസാരിക്കുമ്പോഴാണ് തനിക്ക് മുന്പ് ആഴത്തിലൊരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് വേര്പിരിഞ്ഞതിനെക്കുറിച്ചും പറഞ്ഞത്.
ഇതോടെ നടി പറഞ്ഞത് നടന് ആദിത്യ റോയ് കപുറിനെ കുറിച്ചാണെന്ന വ്യക്തതയും വന്നു. ഒരു റിലേഷന്ഷിപ്പിലായ ഉടനെ ചുവപ്പ് കൊടി കാണിക്കേണ്ടി വരുമെന്ന് ഞാന് കരുതുന്നില്ല. പക്ഷേ ആ ബന്ധത്തില്നിന്ന് പിന്മാറിയതിനുശേഷമായിരിക്കും നമുക്ക് കുറച്ച് കൂടി നല്ല രീതിയില് ചെയ്യാന് കഴിയുമായിരുന്നു എന്ന് സ്വയം മനസിലാക്കുക.
ഞാനൊരു പ്രണയത്തിലാണെങ്കില് പ്രശ്നങ്ങള് കണ്ടെത്താനും അത് പരിഹരിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്. മറ്റുള്ള ആളുകളില് ഏറ്റവും മികച്ചതേ ഞാന് കാണാറുള്ളു. എന്റെ കഴിവിന്റെ പരമാവധി ചെയ്യാറുണ്ട്. ആ ബന്ധത്തിന് വേണ്ടി എന്റെ എല്ലാം നല്കും. ഒപ്പം എന്റെ പങ്കാളിയില്നിന്നു ഞാനിതുതന്നെ തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം, പകുതി ഹൃദയം പ്രവര്ത്തിക്കുന്നില്ല. ഒരു റിലേഷന്ഷിപ്പില്, വിശ്വസ്തതയും ബഹുമാനവും കാണിക്കണം. തന്റെ പങ്കാളിക്കു വേണ്ടി സ്വയം മാറിയ സംഭവങ്ങള് മുന്കാലങ്ങളില് ഉണ്ടായിട്ടുണ്ട്. ഞാന് വളരെയധികം ആഴത്തിലായി പോയൊരു ബന്ധമുണ്ടായിരുന്നു. പക്ഷേ അതൊരിക്കലും മോശമായി മാറിയിട്ടില്ല. ഒരു ബന്ധത്തിന്റെ തുടക്കത്തില് മതിപ്പുളവാക്കാന് എല്ലാവരും ഒത്തിരി കാര്യങ്ങള് ചെയ്യാറുണ്ട്.
പങ്കാളിക്കു വേണ്ടി ഒത്തിരി കാര്യങ്ങളില് മാറ്റം വരുത്താറുണ്ട്. ഞാനും അങ്ങനെ പ്രണയത്തിന് വേണ്ടി ഒരുപാട് മാറ്റം വരുത്തിയിരുന്നു. ഇനി റിലേഷന്ഷിപ്പില് ആവുകയാണെങ്കില് പങ്കാളിയെക്കുറിച്ച് ചില സങ്കല്പങ്ങളുണ്ട്. ഞാന് പറയുന്നത് കേള്ക്കുന്ന ഒരാള് ആയിരിക്കണം. അതുപോലെ എല്ലാത്തിനും പിന്തുണയുണ്ടാവേണ്ടതും വളരെ പ്രധാനമാണ്. എന്നാല് എല്ലാ പുരുഷന്മാര്ക്കും ഇത് സാധിക്കില്ല. അവരെ സംബന്ധിച്ച് ഇത് പ്രൊസസ് ചെയ്യാന് കഴിയുന്ന കാര്യമല്ല- അനന്യ വ്യക്തമാക്കുന്നു.
മുന്പ് ബോളിവുഡ് നടന് ആദിത്യ റോയ് കപുറിനൊപ്പം അനന്യ പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം വേര്പിരിയുകയായിരുന്നു. ആ പ്രണയം അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമല്ലെങ്കിലും അനന്യ മറ്റൊരു റിലേഷനിലേക്ക് കടന്നു.
അനന്യയുടെ ജന്മദിനത്തിലാണ് വാക്കര് ബ്ലാങ്കോയുടെ ആശംസയിലൂടെ പ്രണയം പ്രഖ്യാപിക്കുന്നത്. ഈവര്ഷം ജൂലൈയില് നടന്ന അനന്ത് അംബാനിയുടെയും രാധിക മര്ച്ചന്റിന്റെയും വിവാഹത്തിലാണ് അനന്യയെയും വാക്കറിനെയും ആദ്യമായി ഒരുമിച്ച് കണ്ടത്.