കൂ​നി, പ​ര​ന്ന മാ​റി​ട​മു​ള്ള​വ​ൾ കോ​ഴി​ക്കാ​ല്, ക​ര​ടി​യെ പോ​ലെ രോ​മം നി​റ​ഞ്ഞ​വ​ൾ: ട്രോ​ളു​ക​ളി​ല്‍ ത​ക​ര്‍​ന്ന താ​ന്‍ തെ​റാ​പ്പി​യി​ലൂ​ടെ​യാ​ണ് ജീ​വി​തം തി​രി​ച്ചു പി​ടി​ച്ചത്; അ​ന​ന്യ പാ​ണ്ഡെ

ട്രോ​ളു​ക​ളി​ല്‍ ത​ക​ര്‍​ന്ന താ​ന്‍ തെ​റാ​പ്പി​യി​ലൂ​ടെ​യാ​ണ് ജീ​വി​തം തി​രി​ച്ചു പി​ടി​ച്ച​തെ​ന്ന് ന​ടി അ​ന​ന്യ പാ​ണ്ഡെ. ക​ടു​ത്ത സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ത​ന്നെ മാ​ന​സി​ക​മാ​യി ത​ക​ര്‍​ത്തു ക​ള​ഞ്ഞി​രു​ന്നു. ആ​രെ​ങ്കി​ലും നോ​ക്കി​യാ​ല്‍ പോ​ലും പൊ​ട്ടി​ക്ക​ര​യു​മാ​യി​രു​ന്നു. സെ​റ്റു​ക​ളി​ല്‍ പോ​കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ പോ​ലു​മി​ല്ലാ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു ഒ​രി​ക്ക​ല്‍ താ​നെ​ന്നു​മാ​ണ് അ​ന​ന്യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ള്‍ എ​ന്‍റെ ഉ​റ​ക്കം ക​ള​ഞ്ഞി​രു​ന്നു. തെ​റ​ാപ്പി​യി​ലൂ​ടെ​യാ​ണ് ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്. ആ​ളു​ക​ള്‍ മോ​ശ​മാ​യി എ​ഴു​തു​ന്ന​ത് വാ​യി​ക്കു​മ്പോ​ള്‍ വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ​ദ്യ​മൊ​ക്കെ ഓ​രോ​ന്നും വാ​യി​ച്ചു പോ​കു​മ്പോ​ള്‍ ഇ​ത് മ​ന​സ​മാ​ധാ​നം ക​ള​യാ​ന്‍ പ​ര്യാ​പ്ത​മാ​യ​താ​ണെ​ന്ന ചി​ന്ത ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​മ​ന്‍റു​ക​ള്‍ വാ​യി​ച്ച്, അ​തു വി​ട്ടു​ക​ള​യു​ക​യാ​യി​രു​ന്നു. പ​ക്ഷേ മ​ന​സി​നു​ള്ളി​ല്‍ എ​വി​ടെ​യോ അ​ത് പ​റ്റി​യി​രി​ക്കു​ക​യു​ക​യും പി​ന്നീ​ടൊ​ര​വ​സ​ര​ത്തി​ല്‍ ക​ടു​ത്ത നി​രാ​ശ​യി​ലേ​ക്കും സ​ങ്ക​ട​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ക​യു​മാ​യി​രു​ന്നു. തെ​റ​ാപ്പി ആ​രം​ഭി​ച്ച​തോ​ടെ വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ ഉ​ള്ളി​ലേ​ക്ക് എ​ടു​ക്കാ​തി​രി​ക്കാ​നും പ​ഠി​ച്ചു.

അ​ഭി​ന​യം ആ​രം​ഭി​ച്ച സ​മ​യ​ത്ത് ആ​രോ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​വാ​സ്ത​വ​മാ​യ കാ​ര്യ​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തു. ഒ​പ്പം പ​ഠി​ച്ച​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ച​ത്. ആ​ദ്യം ഞാ​നോ​ര്‍​ത്ത​ത് ഇ​തൊ​ന്നും ആ​രും വി​ശ്വ​സി​ക്കി​ല്ല എ​ന്നാ​ണ്. പ​ക്ഷേ ആ​ളു​ക​ള്‍ അ​തൊ​ക്കെ വി​ശ്വ​സി​ച്ചു. ചി​ല​പ്പോ​ഴൊ​ക്കെ എ​നി​ക്ക് ഈ ​സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പേ​ക്ഷി​ച്ച് ഓ​ടി​ക്ക​ള​യാ​ന്‍ തോ​ന്നി​യി​രു​ന്നു.

കൂ​നി​യെ​ന്നും, പ​ര​ന്ന മാ​റി​ട​മു​ള്ള​വ​ളെ​ന്നും, കോ​ഴി​ക്കാ​ല് പോ​ലെ​യാ​ണെ​ന്നും ക​ര​ടി​യെ പോ​ലെ രോ​മം നി​റ​ഞ്ഞ​താ​ണ് എ​ന്നു​മെ​ല്ലാം സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ആ​ളു​ക​ള്‍ എ​ന്നെ പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​തി​ന്റെ മ​റ്റൊ​രു രൂ​പ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന​ത് അ​ന​ന്യ പാ​ണ്ഡെ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment