ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും ചുംബന രംഗങ്ങളിൽ അഭിനയിക്കാനും തനിക്ക് മടിയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അനാർക്കലി മരക്കാർ. സ്വയം മൂടിപ്പുതച്ചിരിക്കുന്നയാളല്ല താൻ. വസ്ത്രധാരണവും അങ്ങനെ തന്നെയാണ്.
ഗ്ലാമറസായ വേഷം തേടിയെത്തിയാൽ വണ്ണം കുറച്ചതിന് ശേഷമേ അഭിനയിക്കൂ, ഇല്ലെങ്കിൽ വൃത്തികേടാവുമെന്നും താരം പറഞ്ഞു. ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിനോടും മടിയൊന്നുമില്ല. എന്നാൽ തന്റെ മാതാപിതാക്കൾ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോയെന്നുള്ള കാര്യം അറിയില്ലെന്നും അനാർക്കലി പറഞ്ഞു.