ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് അനാർക്കലി മരിക്കാർ. സിനിമയിൽ നേരിട്ട വിവേചനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.
എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാൽ സിനിമയിൽ വിവേചനങ്ങൾ നേരിട്ടിട്ടുണ്ടെന്നാണ് അനാർക്കലി പറയുന്നത്.
ആകെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ, അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ തോന്നിയില്ലെന്നും ഒരഭിമുഖത്തിലാണ് അനാർക്കലി വെളിപ്പെടുത്തിയത്. എല്ലാം മേഖലയിലും ഒരു അധികാര ശ്രേണിയുണ്ടാകും.
അതിന്റേതായ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അത് എല്ലായിടത്തും ഉള്ളതാണ്. സിനിമയിൽ സ്ത്രീകൾക്ക് പണ്ടത്തേക്കാൾ കൂടുതൽ പ്രാധാന്യം കിട്ടുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.
കഥാപാത്രത്തിന്റെ കാര്യത്തിൽ ആണെങ്കിലും അല്ല പിന്നണി പ്രവർത്തനത്തിന്റെ കാര്യത്തിൽ ആണെങ്കിലും സ്ത്രീകൾക്ക് പ്രാധാന്യമുണ്ട്.
നല്ല സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്. സെക്ഷ്വാലിറ്റിയെ കുറിച്ച് ഉമ്മ ചെറുപ്പത്തിലേ പറഞ്ഞു തന്നിരുന്നു. -അനാർക്കലി പറയുന്നു.