അച്ഛന്റെ പുനർവിവാഹത്തിൽ ദുഃഖിച്ചിരിക്കുന്ന വ്യക്തിയല്ല തന്റെ അമ്മയെന്ന് നടി അനാർക്കലി മരയ്ക്കാർ. “ഉമ്മ സൂപ്പർ കൂൾ മോം ആണ്.
വാപ്പ വേറെ കല്യാണം കഴിച്ചു എന്ന് കരുതി ഉമ്മ തകരില്ല. ഉമ്മ വളരെ സന്തോഷത്തോടെ സിംഗിൾ ലൈഫ് ജീവിക്കുന്നു. വാപ്പ തനിയെ ജീവിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട് വിവാഹം ചെയ്തു. അതൊരു ചോയ്സ് ആണ്.
ഉമ്മ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന വ്യക്തിയാണ്. ഞങ്ങളെ വളർത്തിയതും അങ്ങനെയാണ്. അത് കൊണ്ടാണ് ഞങ്ങൾ വളരെ സന്തോഷത്തോടെ കല്യാണം കൂടിയത്.
ഞങ്ങളുടെ അച്ഛൻ തനിച്ചായിരുന്നു. അദ്ദേഹത്തെ അങ്ങനെ വിടാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. അതാണ് വാപ്പായുടെ കല്യാണത്തിന് പോയതും, സന്തോഷപൂർവം കൂടിയതും, കൊച്ചുമ്മായെ സ്വീകരിച്ചതും.
വാപ്പ കല്യാണം കഴിക്കാൻ പാടില്ല എന്ന് പറയുന്നത് സ്വാർത്ഥതയാണ്. അച്ഛനെ ശരിക്കും ഇഷ്ടമെങ്കിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാൻ അനുവദിക്കാം.
‘കുട്ടിക്കാലത്ത് വാപ്പായുടെ കല്യാണിത്തിന് എന്നെ കൂട്ടിയില്ലല്ലോ’ എന്ന് ഞാൻ പരിഭവം പറഞ്ഞിട്ടുണ്ട്. ഇപ്പൊ പങ്കെടുക്കാൻ അവസരം ലഭിച്ചത് കൂൾ ആണ്.
എന്റെ ഉമ്മ ഇക്കാര്യത്തിൽ യാതൊരു വിധത്തിലും ബാധിക്കപ്പെട്ടിട്ടില്ല. അദ്ദേഹം വിവാഹം കഴിക്കാൻ ഉമ്മാ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഉമ്മയെ ആരും വിളിച്ച് ആശ്വസിപ്പിക്കേണ്ട കാര്യമില്ല.
എന്നെങ്കിലും കൂട്ട് വേണമെന്ന് തോന്നിയാൽ വിവാഹം ചെയ്യുമായിരിക്കും. എന്റെയമ്മ കരയുക അല്ല എന്ന് എല്ലാവരും മനസിലാക്കണം.” അനാർക്കലി പറഞ്ഞു.
കുമ്പളങ്ങി നൈറ്റ്സിൽ അമ്മ വേഷം ചെയ്ത് ലാലി ശ്രദ്ധ നേടിയിരുന്നു. 30 വർഷം ഒന്നിച്ചു ജീവിച്ച ശേഷമാണ് നിയാസ് മരയ്ക്കാറിൽ നിന്നു വിവാഹമോചനം നേടിയത്.