അനസൂയ സെൻഗുപ്ത ഓരോ ഭാരതീയനും അഭിമാന നേട്ടം. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ സെൻഗുപ്ത.
ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാന്റിൻ ബൊജനോവിന്റെ ചിത്രമായ ‘ദി ഷെയിംലെസ്’ലെ അഭിനയത്തിനാണ് അനസൂയ കാനിലെ അൺ സെർട്ടെയ്ൻ റിഗാർഡ് സെഗ്മെന്റിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. നടി മിതാ വസിഷ്ടും ഒമാര ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്ന് ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്ന രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിക്കുന്നത്.
തന്റെ അവാർഡ് ക്വീർ കമ്മ്യൂണിറ്റിക്കും ലോകമെമ്പാടുമുള്ള മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് അനസൂയ പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ 77-ാം പതിപ്പ് തികച്ചും സംഭവബഹുലമായിരുന്നു. ശനിയാഴ്ച കാൻസ് ഫിലിം ഫെസ്റ്റിവലിന് തിരശീല വീഴും.