പ്രേക്ഷകർക്ക് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന താരങ്ങളാണ് ബാലു വർഗീസും അനശ്വര രാജനും. ഇപ്പോഴിതാ ബാലു അനശ്വരയെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ബെസ്റ്റ് അനശ്വര രാജന് ആണെന്നാണ് ബാലു പറഞ്ഞത്.
‘അവള് നമ്മുടെ കൂടെ എല്ലാ കോമഡിയും പറയാന്‍ ഉണ്ടാകും. ഷോട്ടായെന്നു പറഞ്ഞാന്‍ അവള് പെട്ടെന്നു മാറും. ഞങ്ങള്‍ അതു കണ്ട് നോക്കിനില്ക്കും. എനിക്കോ അച്ചുവിനോ (അര്ജുന് അശോകന്) അങ്ങനെ അഭിനയിക്കാന്‍ അറിയില്ല. ഞാനും അവനും സാധാരണ മനുഷ്യരാണ്. ഞങ്ങള്‍ക്ക് അനുവിനെപ്പോലെ അങ്ങനെ അഭിനയിക്കാന്‍ അറിയില്ല. അവളാണെങ്കില്‍ ഒടുക്കത്തെ നടിയാണ്. കരയാന്‍ ഗ്ലിസറിന്‍ പോലും വേണ്ട. ഗ്ലിസറിന്‍ ഇല്ലാതെതന്നെ എവള് എളുപ്പത്തില്‍ കരയും’ എന്ന് ബാലു വര്‍ഗീസ്.