ക​രു​ത​ല്‍ ആ​ങ്ങ​ള​മാ​ര്‍​ക്ക്..!ഇറക്കമാണ് വിഷയം; അനുകൂലിച്ചും പ്രതികൂലിച്ചും പോര് മുറുകുന്നു; അ​ന​ശ്വ​ര രാ​ജ​ന് പി​ന്തു​ണ​യു​മാ​യി റി​മ​യും അ​ഹാ​ന​യും

ഉ​ദാ​ഹ​ര​ണം സു​ജാ​ത, ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍, ആ​ദ്യ​രാ​ത്രി എ​ന്നീ സി​നി​മക​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് അ​ന​ശ്വ​ര രാ​ജ​ൻ. പി​ന്നാ​ലെ ത​മി​ഴി​ലും താ​രം അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.

ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളും പു​തി​യ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന പ​തി​വും താ​ര​ത്തി​നു​ണ്ട്. ഇ​ങ്ങ​നെ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​ത്തി​ന്‍റെ പേ​രി​ല്‍ താ​രം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ്.

ധ​രി​ച്ച വ​സ്ത്ര​ത്തി​ന്‍റെ ഇ​റ​ക്കം കു​റ​ഞ്ഞു​പോ​യെ​ന്ന പേ​രി​ലാ​യി​രു​ന്നു താ​ര​ത്തി​നെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം. ഇ​തി​ന് മ​റു​പ​ടി​യാ​യി അ​ന​ശ്വ​ര ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പ​തി​നെ​ട്ടാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഒ​ന്ന​ട​ങ്കം വൈ​റ​ലാ​യി​രു​ന്നു. നി​ര​വ​ധി പേ​ര്‍ ചി​ത്ര​ത്തെ പി​ന്തു​ണ​ച്ച് എ​ത്തി​യ​പ്പോ​ള്‍ മ​റ്റു ചി​ല​ര്‍ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ന്ന പേ​രി​ലാ​യി​രു​ന്നു വി​മ​ര്‍​ശ​ന​ങ്ങ​ള്‍ എ​ത്തി​യ​ത്. പ​തി​നെ​ട്ട് വ​യ​സാ​കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അ​ല്ലെ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​മി​ടാ​ൻ…​

നാ​ണ​മി​ല്ലെ ഈ ​വ​സ്ത്രം ധ​രി​ക്കാ​ന്‍… എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് ചി​ല​ർ ചി​ത്ര​ത്തി​നു താ​ഴെ ക​മ​ന്‍റി​ട്ട​ത്. എ​ന്നാ​ല്‍ ഇ​ഷ്ട​​മു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​ന​ശ്വ​ര​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്തും ചി​ല​ര്‍ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ വി​മ​ര്‍​ശി​ച്ച​വ​ര്‍​ക്കെ​ല്ലാം ചു​ട്ട മ​റു​പ​ടി​യു​മാ​യി അ​ന​ശ്വ​ര രാ​ജ​ന്‍ ത​ന്നെ രം​ഗ​ത്തെ​ത്തി. അ​തേ വ​സ്ത്ര​മ​ണി​ഞ്ഞു​ള​ള മ​റ്റൊ​രു ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ന​ടി മ​റു​പ​ടി​യു​മാ​യി എ​ത്തി​യ​ത്.

ഞാ​ന്‍ എ​ന്തു ചെ​യ്യു​ന്നു​വെ​ന്ന് ഓ​ര്‍​ത്ത് നി​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്‍റെ ചെ​യ്തി​ക​ള്‍ നി​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന​തെ​ന്തി​ന് എ​ന്ന് ഓ​ര്‍​ത്ത് നി​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടു​വി​ൻ എ​ന്നാ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍ ചി​ത്രം പ​ങ്കു​വ​ച്ചു കൊ​ണ്ടു കു​റി​ച്ച​ത്.

അ​ന​ശ്വ​ര​യെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. ന​ടി​മാ​രാ​യ റി​മ ക​ല്ലി​ങ്ക​ലും അ​ഹാ​ന കൃ​ഷ്ണ​കു​മാ​റും അ​ന​ശ്വ​ര​യ്ക്കു പി​ന്തു​ണ​യു​മാ​യെ​ത്തി. അ​ദ്ഭു​തം..​അ​ദ്ഭു​തം സ്ത്രീ​ക​ള്‍​ക്ക് കാ​ലു​ക​ളു​ണ്ട് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ത​ന്‍റെ സ്വിം ​സ്യൂ​ട്ട് ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചാ​യി​രു​ന്നു റി​മ പി​ന്തു​ണ അ​റി​യി​ച്ച​ത്.

എ​ന്താ​യാ​ലും വിമർശകരുടെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യാണ് റി​മ രം​ഗ​ത്തെ​ത്തി​യ​ത്. മി​നി ഡ്ര​സ് ധ​രി​ച്ച സ്വ​ന്തം ചി​ത്രം പോ​സ്റ്റ് ചെ​കൊ​ണ്ടാ​ണ് അ​ഹാ​ന അ​ന​ശ്വ​ര​യ്ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. എ​ത്ര​പേ​ർ അ​ശ്ലീ​ല ക​മ​ന്‍റുക​ൾ ഇ​ടും എ​ന്ന​റി​യാ​ൻ ത​ന്നെ​യാ​ണ് ഈ ​ചി​ത്രം പോസ്റ്റ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​ഹാ​ന കു​റി​ച്ച​ത്.

ആ​ണി​ന്‍റേ​താ​യാ​ലും പെ​ണ്ണി​ന്‍റേ​താ​യാ​ലും കൈ​യും കാ​ലും ഒ​രു​പോ​ലെ​യാ​ണ്. അ​തി​ൽ തു​റി​ച്ചു നോ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ഹാ​ന കു​റി​ച്ചു.ഇ​വ​ർ​ക്കൊ​പ്പം ബി​ഗ് ബോ​സ് ഷി​യാ​സും അ​ന​ശ്വ​ര​യ്ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി.

ആ ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍​ക്കോ ആ ​കു​ട്ടി​ക്കോ ഇ​ല്ലാ​ത്ത ക​രു​ത​ലും സം​ര​ക്ഷ​ണ​യു​മാ​ണ​ല്ലോ ഇ​വി​ടു​ത്തെ ചി​ല ക​രു​ത​ല്‍ ആ​ങ്ങ​ള​മാ​ര്‍​ക്ക്. ആ ​കു​ട്ടി ഇ​ഷ്ട​മു​ള്ള വ​സ്ത്രം ഇ​ട​ട്ടെ അ​തി​ന് നി​ങ്ങ​ള്‍​ക്ക് എ​ന്താ​ണ് എ​ന്നാ​യി​രു​ന്നു ഷി​യാ​സ് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത്.

കൂ​ടാ​തെ ര​ജി​ഷ വി​ജ​യ​ൻ, അ​ന്ന ബെ​ൻ, അ​പ​ർ​ണ തോ​മ​സ്, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ തു​ട​ങ്ങി​യ​വ​രും അ​ന​ശ്വ​ര​യ്ക്കു പി​ന്തു​ണ​യു​ണ​യുമാ​യെ​ത്തി.

 

Related posts

Leave a Comment