യഥാർഥത്തിൽ കോളജ്, ഹോസ്റ്റൽ ജീവിതം പോലെയാണ് സിനിമയുടെ ചിത്രീകരണ വേളയിൽ അനുഭവപ്പെട്ടത്.
ഞാനും ശരണ്യയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. മമിതയും മറ്റുള്ളവരും അടുത്ത സുഹൃത്തുക്കളായതിനാൽ കെമിസ്ട്രി നന്നായി വർക്കൗട്ട് ആയപോലെ തോന്നിയിരുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ ആസ്വദിച്ചപോലെ എല്ലാവർക്കും സൂപ്പർ ശരണ്യയും ആസ്വദിക്കാൻ സാധിക്കും. ഒരുപാട് നർമ മുഹൂർത്തങ്ങളും ഉണ്ട്.
ഗിരീഷേട്ടൻ സ്ക്രിപ്റ്റ് അയച്ചുതന്നപ്പോൾ വായിച്ചുനോക്കി ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്.
ജോൺ ഏബ്രഹാംസർ ആദ്യമായി നിർമിക്കുന്ന മലയാള സിനിമയുടെ ഭാഗമാകുന്നത് സന്തോഷം നൽകുന്നുണ്ട്.
ഓഡീഷൻ ഒന്നും ഉണ്ടായിരുന്നില്ല. സംവിധായകൻ വിളിച്ച് ഇങ്ങനൊരു കഥാപാത്രമുണ്ട് എന്നു പറയുകയായിരുന്നു.
-അനശ്വര രാജൻ