ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയില് ശ്രദ്ധേയയായ യുവനടിയാണ് അനശ്വര രാജന്.
2018ല് പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തില് മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന് സിനിമയില് അരങ്ങേറ്റം കുറിച്ചത്.
ആദ്യ ചിത്രത്തിന്റെ തകര്പ്പന് വിജയത്തിന് ശേഷം 2019ല് പുറത്തിറങ്ങിയ തണ്ണീര്മത്തന് ദിനങ്ങള് എന്ന ചിത്രം വമ്പന് ഹിറ്റായി മാറിയതോടെ അനശ്വര മലയാളികളുടെ മനസ്സില് ചേക്കേറി.
പിന്നീട് സൂപ്പര്ശരണ്യയടക്കമുള്ള സൂപ്പര്ഹിറ്റ് ചിത്രങ്ങള് താരത്തിന്റെ കരിയര് ഗ്രാഫുയര്ത്തി. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് അനശ്വര.
അഞ്ചാം ക്ലാസില് പഠിക്കുന്ന സമയത്ത് ബസില് യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര രാജന് തുറന്ന് പറഞ്ഞത്.
ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് ആണ് താരത്തിന്റെ പ്രതികരണം. അഞ്ചാം ക്ലാസില് പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടായത്.
ചെറിയ ഫ്രോക്കൊക്കെ ഇട്ട് സ്കൂളില് പോകുന്ന സമയമാണ്. ബസില് രണ്ടുമൂന്ന് പേര് ഉണ്ടായിരുന്ന സമയത്ത് ഒരാള് പുറകില് വന്നിരുന്ന് പതിയെ വിളിക്കാന് തുടങ്ങി.
തിരിഞ്ഞു നോക്കുമ്പോള് കാണുന്നത് അയാള് സ്വയംഭോഗം ചെയ്യുന്നതാണ്.
ഈ സമയത്ത് എനിക്ക് അറിയുന്ന ഒരു ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി എന്നും അനശ്വര പറയുന്നു.
അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്ന്. എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു എങ്കിലും, ഇങ്ങനെയൊക്കെ ആളുകള് ചെയ്യുമെന്നോ ഇതില് സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് അറിയില്ലാരുന്നു.
അന്ന് വെറും അഞ്ചാം ക്ലാസില് പഠിക്കുന്ന കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത അയാള്ക്ക് ഒരു കുടുംബമുണ്ടെങ്കില് ആ വീട്ടിലുള്ളവരുടെ അവസ്ഥയും അയാളുടെ ചുറ്റുപാടുമുള്ള പെണ്കുട്ടികളുടെ അവസ്ഥയും എന്തായിരിക്കും.
അതെനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. അത്തരം അനുഭവങ്ങള് പിന്നീട് ഉണ്ടായിട്ടില്ല, ഇപ്പോള് പ്രതികരിക്കാന് കഴിയും, ധൈര്യവും ഉണ്ടെന്നും അനശ്വര പറയുന്നു.
അതേ സമയം പ്രണയ വിലാസം എന്ന സിനിമയാണ് അനശ്വരയുടേതായി അവസാനം റിലീസ് ചെയ്തത്.
ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്തത്. അര്ജുന് അശോകന് ആണ് ചിത്രത്തില് നായകന് ആയി എത്തിയത്.
നടി മമിത ബൈജുവും ചിത്രത്തിലുണ്ട്. അതേ സമയം സൂപ്പര് ശരണ്യ എന്ന സൂപ്പര്ഹിറ്റ് ശേഷം ഈ മൂന്ന് താരങ്ങളും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകയോട് കൂടിയാണ് പ്രണയ വിലാസം പ്രദര്ശനത്തിന് എത്തിയത്.