
2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് അനശ്വര രാജന്. പിന്നീട് ഇറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്‍വിജയം നേടിയതോടെ അനശ്വര ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ഇതിനോടകം നിരവധി സിനിമകളില്‍ താരം വേഷമിടുകയും ചെയ്തു.
ഇപ്പോള്‍ പതിനെട്ടു വയസ് പൂര്‍ത്തിയായിരിക്കുന്ന വേളയില്‍ ജന്മദിനാഘോഷത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്മദിനാഘോഷ ചിത്രം അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പതിനെട്ടിലേക്ക് ചിയേഴ്സ്.
15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അനശ്വരയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
വാങ്ക്, അവിയല്‍, രാംഗി തുടങ്ങിയ ചിത്രങ്ങളാണ് അനശ്വരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി. തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്.