ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും സ​ങ്ക​ടം വ​രു​മാ​യി​രു​ന്നു; പ​ക്ഷേ പു​റ​ത്ത് കാ​ണി​ക്കാ​റി​ല്ല..! മനസുതുറന്ന്‌ അ​ന​ശ്വ​ര രാ​ജ​ൻ

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ ത​രം​ഗ​മാ​യ നാ​യി​ക​യാ​ണ് അ​ന​ശ്വ​ര രാ​ജ​ൻ. ആ ​സി​നി​മ​യു​ടെ വി​ജ​യം ന​ടി​യു​ടെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യി​രു​ന്നു.

മ​ഞ്ജു വാ​ര്യ​രു​ടെ മ​ക​ളാ​യി ഉ​ദാ​ഹ​ര​ണം സു​ജാ​ത എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ന​ശ്വ​ര എ​ല്ലാ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​യ​ത്. ഉ​ദാ​ഹ​ര​ണം സു​ജാ​ത​യാ​ണ് അ​ര​ങ്ങേ​റ്റ ചി​ത്ര​മെ​ങ്കി​ലും ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ളാ​ണ് അ​ന​ശ്വ​ര​യെ എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​ക്കി മാ​റ്റി​യ​ത്.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ദ്യ​രാ​ത്രി എ​ന്ന ചി​ത്ര​വും അ​ന​ശ്വ​ര രാ​ജ​ന്േ‍​റ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. സി​നി​മാ​ത്തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ആ​ക്ടീ​വാ​യി​രു​ന്നു താ​രം.

ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം പ​ങ്കു​വ​ച്ച് അ​ന​ശ്വ​ര രാ​ജ​ൻ എ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ കു​ടും​ബ​ത്തെ​യും ത​ന്‍റെ സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ന​ടി മ​ന​സു​തു​റ​ന്നി​രു​ന്നു.

സി​നി​മ​യി​ൽ വ​ന്ന​തി​നു ശേ​ഷം അ​ൽ​പം കൂ​ടി ബോ​ൾ​ഡാ​യി​ട്ടു​ണ്ട് താ​നെ​ന്ന് അ​ന​ശ്വ​ര പ​റ​യു​ന്നു. സി​നി​മ​യി​ൽ വ​രു​ന്ന​തി​ന് മു​ൻ​പ് ഞാ​ൻ വ​ള​രെ സെ​ൻ​സി​റ്റീ​വ് ആ​യി​രു​ന്നു.

ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും പെ​ട്ടെ​ന്ന് സ​ങ്ക​ടം വ​രും. പ​ക്ഷേ പു​റ​ത്ത് കാ​ണി​ക്കാ​റി​ല്ല. അ​തു​പോ​ലെ എ​ക്സൈ​റ്റ​ഡ് ആ​ണെ​ങ്കി​ൽ അ​ത് ഓ​വ​റാ​യി​രി​ക്കും. ഇ​പ്പോ​ൾ എ​ന്‍റെ ഇ​മോ​ഷ​നു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്.

ഒ​ഴി​വാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ ഇ​പ്പോ​ൾ നി​സാ​ര​മാ​യി ഒ​ഴി​വാ​ക്കാ​നാ​വു​ന്നു. പ​ക്ഷേ എ​ത്ര ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ചാ​ലും എ​ന്‍റെ മ​ന​സി​ലു​ള​ള​ത് മു​ഖ​ത്ത് പ്ര​ക​ട​മാ​കും.

സി​നി​മ​യി​ൽ വ​ന്ന ശേ​ഷം കു​ടും​ബ​വു​മൊ​ത്ത് ചെ​ല​വ​ഴി​ക്കാ​നു​ള​ള സ​മ​യം കു​റ​ഞ്ഞു. ചേ​ച്ചി​ക്ക് പ​ഠ​ന​സം​ബ​ന്ധ​മാ​യ തി​ര​ക്കു​ക​ളാ​ണ്. അ​ച്ഛ​ന് ജോ​ലി സം​ബ​ന്ധ​വും, അ​തി​നാ​ൽ ത​ന്നെ ഷൂ​ട്ടിം​ഗ് ഇ​ട​വേ​ള​ക​ളി​ൽ ഞാ​ൻ വീ​ട്ടി​ലെ​ത്തി​യാ​ലും എ​ല്ലാ​വ​രും ഒ​ന്നി​ച്ച് കൂ​ട​ണ​മെ​ന്നി​ല്ല.

പ​ക്ഷേ ഒ​രു​മി​ച്ചു​കൂ​ടാ​ൻ ചി​ല​പ്പോ​ഴെ​ങ്കി​ലും എ​ല്ലാ​വ​രും കൂ​ടി സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. ഒ​രു ക​ഥ വ​ന്നാ​ൽ ഞാ​ൻ ആ​ദ്യം വി​ളി​ക്കു​ന്ന​ത് ചേ​ച്ചി​യെ ആ​ണ്. അ​വ​ൾ ക​ഥ കേ​ട്ട് അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ മാ​ത്ര​മേ ഞാ​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​റു​ള​ളു.

അ​വ​ളു​ടെ സെ​ല​ക്ഷ​നാ​യി​രു​ന്നു ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ. സ​മ​യ​മു​ണ്ടെ​ങ്കി​ൽ വീ​ട്ടി​ൽ എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്നാ​ണ് ക​ഥ കേ​ൾ​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ ആ​ദ്യം ഞാ​ൻ ക​ഥ കേ​ട്ട ശേ​ഷം വീ​ട്ടി​ൽ എ​ല്ലാ​വ​രോ​ടും ച​ർ​ച്ച ചെ​യ്യും.

എ​ന്‍റെ ഇ​ഷ്ട​ത്തി​ന് ത​ന്നെ​യാ​ണ് എ​ല്ലാ​വ​രും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഉ​ദാ​ഹ​ര​ണം സു​ജാ​ത റി​ലീ​സ് ആ​യ ദി​വ​സ​മാ​ണ് ജീ​വി​ത​ത്തി​ൽ എ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​ച്ച​ത്.

കാ​ര​ണം ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി​രു​ന്നു അ​ന്ന്. സു​ജാ​ത​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദി​വ​സ​വും അ​തു​പോ​ലെ ത​ന്നെ എ​ന്നും ഓ​ർ​മ്മ​യി​ൽ നി​ൽ​ക്കു​ന്ന​താ​ണ്.

അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​തി​ന് മു​ൻ​പേ വ​ലി​യ മു​ന്നൊ​രു​ക്ക​ങ്ങ​ളൊ​ന്നും ന​ട​ത്താ​ത്ത ഒ​രാ​ളാ​ണ് ഞാ​ൻ. സി​നി​മ റി​ലീ​സ് ചെ​യ്താ​ൽ എ​ന്‍റെ അ​ഭി​ന​യ​ത്തി​ലെ ന​ല്ല വ​ശ​ങ്ങ​ളും അ​തു​പോ​ലെ മോ​ശം വ​ശ​ങ്ങ​ളു​മെ​ല്ലാം വീ​ട്ടി​ലെ​ല്ലാ​വ​രും ചൂ​ണ്ടി​ക്കാ​ണി​ക്കും.

ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളെ​ല്ലാം അ​വ​രു​ടെ കൂ​ടി ഇ​ഷ്ട​ങ്ങ​ളാ​ണ്. എ​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പു​ക​ളൂ​ടെ കൂ​ടെ അ​വ​രെ​ല്ലാ​വ​രും ഉ​ണ്ട്. ഏ​ത് സി​നി​മ​യി​ലാ​യാ​ലും ഞാ​ൻ എ​റ്റ​വും ന​ന്നാ​യി അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹം- അ​ന​ശ്വ​ര പ​റ​ഞ്ഞു.

Related posts

Leave a Comment