നടി അനശ്വര രാജന് പ്രൊമോഷന് സഹകരിക്കുന്നില്ല എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് സംവിധായകന് ദീപു കരുണാകരന് രംഗത്തെത്തിയത്. അനശ്വര രാജനും ഇന്ദ്രജിത്ത് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിക്കാന്‍ അനശ്വര വൈമുഖ്യം കാണിക്കുന്നുവെന്നാണ് ദീപു കരുണാകരന്റെ ആരോപണം.
കാലു പിടിച്ചു പറഞ്ഞിട്ടും സിനിമയെക്കുറിച്ച് ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും അനശ്വര വിസമ്മതിച്ചു എന്നും തനിക്ക് നഷ്ടപരിഹാരം വേണം എന്നും ദീപു പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്ത് പരിപൂര്‍ണമായി സഹകരിച്ചയാളാണ് അനശ്വര എന്നും പിന്നീട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നുമാണ് ദീപു പറഞ്ഞത്.
ഇപ്പോഴിതാ ഇതിന് പിന്നാലെ അനശ്വരയ്ക്കെതിരേ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അനശ്വര പങ്ക് വച്ച പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം. ‘ജസ്റ്റിസ് ഫോര്‍ ദീപു കരുണാകരന്’ എന്ന് പറഞ്ഞാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ നടിക്ക് അഹങ്കാരം കൂടിക്കൂടി വരുന്നുണ്ട്, പൈസ വർധിച്ച് കണ്ണു മഞ്ഞളിക്കാന്‍ തുടങ്ങി എന്നാണ് മറ്റൊരാളുടെ കമന്റ്. ‘മിസ്റ്റര്‍ ആൻഡ് മിസിസ് ബാച്ചിലറിന്റെ പ്രൊമോഷന് പോയില്ല അല്ലേ, നാല് സിനിമ ആകുമ്പോഴേക്കും എന്തോ ആയി എന്ന തോന്നല്‍ ആണ്. ഒരു സിനിമ സക്സസ് ആയിട്ടല്ലല്ലോ പൈസ മേടിക്കുന്നത്. പണം മുടക്കിയവന് അത് തിരിച്ചുകിട്ടണ്ടേ, പ്രൊമോഷന് പോകൂ’ എ ന്നൊക്കെയുള്ള കമന്റുകളുമുണ്ടായി.
സിനിമയുടെ ഓഡിയോ റൈറ്റ്സ് ഒരു കമ്പനിക്ക് 10 ലക്ഷം രൂപയ്ക്ക് കൊടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പാട്ടിന് റീച്ച് വരുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ അനശ്വരയുടെ പാട്ട് പോസ്റ്റ് ചെയ്യാന്‍ പറയുന്നത് എന്നും ദീപു കരുണാകരന് കൂട്ടിച്ചേര്‍ത്തു. മ്യൂസിക് കമ്പനിയുടെ ഭാഗത്തു നിന്ന് തനിക്ക് ഭയങ്കര പ്രഷര്‍ ഉണ്ട് എന്നും ദീപു കരുണാകരന് പറഞ്ഞിരുന്നു. മഞ്ജു വാര്യര്‍ നായികയായി എത്തിയ കരിങ്കുന്നം സിക്സസ് എന്ന സിനിമയ്ക്കുശേഷം ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന സിനിമയാണ് മിസ്റ്റര്‍ ആൻഡ് മിസിസ് ബാച്ചിലർ.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയായിരുന്നു ഇത്. എന്നാല്‍ ചില കാരണങ്ങളാല്‍ അന്ന് സിനിമയുടെ റിലീസ് നടന്നിരുന്നില്ല. ഈ വര്‍ഷം സിനിമ തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ദീപു കരുണാകരന്റെ ആരോപണത്തില്‍ അനശ്വര രാജന് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.