ഏ​തു വ​സ്ത്രം ധ​രി​ച്ചാ​ലും മോ​ശം അ​നു​ഭ​വമെന്ന് അനശ്വര രാജൻ

സി​നി​മ​യി​ല്‍ പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ​ലി​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ന​ടി​യാ​ണ് അ​ന​ശ്വ​ര രാ​ജ​ൻ. ബോ​ള്‍​ഡ് ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ​യും അ​ഭി​മു​ഖ​ങ്ങ​ളു​ടെ​യും പേ​രി​ലാ​ണ് വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഇ​പ്പോ​ഴി​താ ഓ​ണ്‍​ലൈ​ന്‍ പപ്പ​രാ​സി​ക​ളു​ടെ പെ​രു​മാ​റ്റം ത​ന്നെ എ​ത്ര​ത്തോ​ളം ബു​ദ്ധി​മു​ട്ടി​ക്കാ​റു​ണ്ട് എ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ന​ശ്വ​ര​യു​ടെ പ്ര​തി​ക​രം.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കു​മ്പോ​ള്‍ വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍​കാ​റു​ണ്ടെ​ന്നും മീ​ഡി​യ​ക​ള്‍ വീ​ഡി​യോ എ​ടു​ക്കു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്നും അ​ന​ശ്വ​ര പ​റ​യു​ന്നു. അ​ത് മി​ക്ക​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ന​ശ്വ​ര കൂ​ട്ടി​ച്ചേ​ര്‍​ത്തു. ന​മ്മ​ളി​പ്പോ​ള്‍ ഒ​രു കാ​റി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ഴൊ​ക്കെ പ്ര​ത്യേ​ക ആം​ഗി​ളി​ല്‍ നി​ന്നാ​ണ് അ​വ​ർ വീ​ഡി​യോ എ​ടു​ക്കു​ക. അ​തി​പ്പോ​ള്‍ വെ​ല്‍ ഡ്രെ​സ്ഡ് ആ​യി​ട്ടു​ള്ള ആ​ളാ​ണെ​ങ്കി​ലും. ഏ​തൊ​രു പെ​ണ്‍​കു​ട്ടി​യും കാ​റി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​രു ആം​ഗി​ളി​ല്‍ നി​ന്ന് വീ​ഡി​യോ എ​ടു​ത്താ​ല്‍ ന​മ്മ​ള്‍ എ​ല്ലാ​വ​രും അ​ങ്ങ​നെ ഉ​ണ്ടാ​കു​ക​യു​ള്ളൂ.

അ​തി​നെ ആ​ള്‍​ക്കാ​ര്‍ പ​ല​രീ​തി​യി​ല്‍ എ​ടു​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. അ​ത് എ​ന്നെ മാ​ത്ര​മ​ല്ല, സെ​ലി​ബ്രി​റ്റി​യാ​യ മ​റ്റ് പെ​ണ്‍​കു​ട്ടി​ക​ളെ കു​റി​ച്ച് ആ​ളു​ക​ള്‍ ക​മ​ന്‍റ് ചെ​യ്യു​മ്പോ​ഴും എ​നി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​റു​ണ്ട്. നോ​ര്‍​മ​ലി വീ​ഡി​യോ എ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ കു​ഴ​പ്പ​മി​ല്ല. പ​ക്ഷെ അ​വ​ര്‍ പ്ര​ത്യേ​ക​മാ​യി ഒ​രു ആം​ഗി​ളി​ല്‍ നി​ന്ന് ത​ന്നെ​യാ​ണ് എ​ടു​ക്കു​ന്ന​ത്. ഒ​രു സ​മ​യ​ത്ത് ഞാ​ന്‍ റി​യാ​ക്ട് ചെ​യ്തി​ട്ടു​മു​ണ്ട്. നി​ങ്ങ​ള്‍​ക്ക് ഇ​ത് ആ​കാ​ശ​ത്ത് നി​ന്നെ​ടു​ക്കാ​തെ താ​ഴെ നി​ന്ന് എ​ടു​ത്ത് കൂ​ടെ എ​ന്നു പ​റ​ഞ്ഞു. ഒ​രു ആ​ണ്‍ ഷ​ര്‍​ട്ടി​ട്ട് വ​രു​മ്പോ​ള്‍ മോ​ളി​ല്‍ നി​ന്നെ​ടു​ത്താ​ലും ഇ​ങ്ങ​നെ​യെ കാ​ണൂ.

ആ​കാ​ശ​ത്ത് നി​ന്നെ​ടു​ക്കു​ന്ന​ത് ഭൂ​മി​യി​ല്‍ നി​ന്നെ​ടു​ത്ത് കൂ​ടെ എ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട് പ​ല​പ്പോ​ഴും. ഈ ​ഒ​രു കാ​ര​ണം കൊ​ണ്ട് ത​ന്നെ വ​സ്ത്ര​ധാ​ര​ണ​ത്തി​ലൊ​ക്കെ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​യി​ട​ത്തും കാ​മ​റ ഉ​ള​ള​തു​കൊ​ണ്ട് പ​ര​മാ​വ​ധി ശ്ര​ദ്ധി​ച്ചാ​ണ് പെ​രു​മാ​റു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ അ​ത് ഒ​രു പ്ര​ശ്‌​ന​മാ​കാ​റു​ണ്ട്.

എ​നി​ക്ക് കം​ഫ​ര്‍​ട്ട് പ്ര​ധാ​ന​മാ​ണ്. വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​വ​ര്‍ മാ​റ്റു​ന്നി​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ അ​ണ്‍​കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​കും. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ എ​നി​ക്ക് മ​റ്റു​ള്ള​തൊ​ന്നും ശ്ര​ദ്ധി​ക്കാ​ന്‍ പ​റ്റി​ല്ല. ആ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ക​വ​ര്‍ ചെ​യ്താ​കും പോ​വു​ക. ഞാ​ന്‍ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യി​രി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കാ​റു​ണ്ട്- അ​ന​ശ്വ​ര പ​റ​യു​ന്നു.

 

Related posts

Leave a Comment