കൊച്ചി: നഗരത്തില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് അന്യ സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ ഗോപാല്‍, ബിഷ്ണു, അസം സ്വദേശി യാക്കൂബ് അലി എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ എറണാകുളം നോര്‍ത്ത് പോലീസ് തയാറായില്ല. എറണാകുളം അംബേദ്കര്‍ കോളനിയിലെ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന അനാശാസ്യ കേന്ദ്രത്തിലാണ് ബുധനാഴ്ച നോര്‍ത്ത് പോലീസ് പരിശോധന നടത്തിയത്.
പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്ന അന്യ സംസ്ഥാനക്കാരായ രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. ഇവരെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
അനാശാസ്യ കേന്ദ്രത്തില്‍നിന്ന് ഗര്‍ഭ നിരോധന ഉറകള്‍, പണം, ഉത്തേജക മരുന്നുകള്‍ എന്നിവ പിടിച്ചെടുത്തു. കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.