തിരുവനന്തപുരം: സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തലിൽ സ്വർണക്കടത്ത് കേസിൽ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ.
എം. ശിവശങ്കറിന്റെ പുസ്തകത്തിൽ പുതുതായി പല കാര്യങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും പുറത്ത് വരുന്നുണ്ടെന്നും ആനത്തലവട്ടം പറഞ്ഞു.
സ്വപ്നയുടെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണെന്നും ആനത്തലവട്ടം പറഞ്ഞു.
അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമെങ്കിൽ അത് സർക്കാർ പരിശോധിക്കട്ടെ എന്നും ആനത്തലവട്ടം ആനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.