കോട്ടൂർസുനിൽ
കാട്ടാക്കട : ആനകളെ തേടിയുള്ള വനം വകുപ്പിന്റെ യാത്ര തുടങ്ങി. കേരളത്തിലെ വിവിധ വനങ്ങളിലായി നടത്തുന്ന സെൻസസ് സർവേയ്ക്ക് തുടക്കമായി. വനപാലക സംഘം കാട്ടിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇനി മൂന്ന് നാൾ ഇവർ ആനകളുടെ കണക്കെടുപ്പിന്റെ യാത്രയിലാണ്. മേയ് 17 മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലാണ് സെൻസസ് നടക്കുന്നത്. അതിന്റെ ഭാഗമായി നെയ്യാറിലെ സംഘം കാട്ടിലേക്ക് ഇന്ന് രാവിലെ തന്നെ തിരിച്ചു. നാഷണൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റൂട്ട് രാജ്യത്താകെ നടത്തുന്ന സെൻസസ് ആണ് നടക്കുക.
കേരളത്തിൽ സംസ്ഥാന വനം വകുപ്പും പെരിയാർ ഫൗണ്ടേ ഷനുമാണ് സെൻസസ് നടത്തുന്നത്. വനം ജീവനക്കാർക്കും കൂടെ പോകുന്നവർക്കും പരിശീലനം നടത്തിയശേഷമാണ് ഇവരെ കൊണ്ട ുപോകുന്നത്. കഴിഞ്ഞ കുറെ സെൻസസുകളിൽ ആനകളുടെ എണ്ണം വർധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.
1993 ൽ 4286 ആനകളെ യാണ് കണ്ട ത്. 97ൽ അത് 5750 ആയി. 2002 ൽ അത് 6995 ആയി വർധിച്ചു.2012 ൽ അത് 7384 ആയി കൂടുകയും ചെയ്തു. കേരളത്തിലെ വനങ്ങളിൽ ആനകൾക്ക് നേരെയുള്ള വേട്ട തടയാൻ വനം വകുപ്പ് ജാഗ്രത പുലർത്തിയതും നിരീക്ഷണങ്ങൾ കർക്കശമാക്കിയതും കാരണം ആനകൾ പെരുകി.
ഇൻഡ്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ആനകൾ കാണപ്പെട്ടത്. ഇക്കുറി സെൻസസ് തികച്ചും ആധുനിക രീതിയിലായിരിക്കും. രാത്രിയിലും പകലും വനത്തിൽ കണക്കെടുക്കാൻ ആളുണ്ട ാകും. വിവിധയിടങ്ങളിൽ കാമറകൾ സ്ഥാപിക്കും ഇതിനായി രണ്ട ായിരത്തിലേറെ കാമറകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് പറയുന്നു. ജിപിആർഎസ് സംവിധാനവും ഗൂഗിൾ മാപ്പും ഉപയോഗിച്ചാണ് സർവേ നടത്തുക.
ആനയുടെ കാൽപ്പാടുകൾ, ആനപിണ്ഡം, ആനകൾ തന്പടിക്കാറുള്ള സ്ഥലങ്ങൾ, നദീതീരങ്ങൾ എന്നിവ സെൻസസ് സംഘം വിശദമായി പരിശോധിക്കും. ഇത് നോക്കിയശേഷമാണ് കണക്കെടുപ്പ് നടത്തുന്നത്. സെൻസസിനായി കോടികണക്കിന് രൂപയാണ് നൽകിയിരിക്കുന്നത്. സെൻസസ് റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ആനകൾക്കായി പ്രത്യേക സംരക്ഷണ രീതികളും അവയ്ക്ക് വനത്തിൽ തന്നെ ആഹാരം ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കുന്നത്.
അവയ്ക്ക് വനത്തിൽ ആഹാരം കിട്ടാതെ വരുന്പോൾ ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതും അക്രമം കാട്ടുന്നതും ഗൗരവത്തോടെയാണ് നാഷണൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റൂട്ട് കാണുന്നത്. ഇത് ഒഴിവാക്കാൻ ഉള്ള നടപടികളും എടുക്കുന്നത് ഈ കണക്കെടുപ്പിന് ശേഷമായിരിക്കും.
സെൻസസ് നടത്തി വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുകയും അത് അനുസരിച്ച് ആനകളുടെ വംശനാശഭീഷണി തടയാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്യും . സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, മറ്റ് വനങ്ങൾ എന്നിവയിലാണ് സെൻസസ് നടത്തുന്നത്.