എല്‍സമ്മയെന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്.
വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്.
ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണുമായുള്ള വിവാഹബന്ധം കുറച്ചുനാളുകള്‍ക്കു മുന്‍പാണ് വേര്‍പെടുത്തിയത്.
ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍.
ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം.
പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍.
ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്’.- ആന്‍ പറഞ്ഞു.
എന്നാല്‍ ഒരു ദിവസം ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ലെന്ന് ആന്‍ മനസിലാക്കുകയായിരുന്നു.
ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന താരത്തിന്റെ ആഗ്രഹത്തിന്റെ പുറത്താണ് ബംഗളൂരുവിലേക്ക് പോരുന്നത്. മിരമാര്‍ തുടങ്ങുന്നത് അങ്ങനെയാണ്.
പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു.ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുകയാണെന്നും ഒരഭിമുഖത്തില്‍ താരം വ്യക്തമാക്കി.
2014-ലാണ് ജോമോന് ടി .ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരാവുന്നത്. രണ്ടു വര്‍ഷത്തെ പ്രണയത്തിനു പിന്നാലെയായിരുന്നു വിവാഹം.
മൂന്നു വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. വിവാഹശേഷം അഭിനയത്തില്‍ നിന്നു ബ്രേക്ക് എടുത്ത ആന്‍ ഇടയ്ക്ക് നീന, സോളോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ് താരം.
ജയസൂര്യ നായകനാകുന്ന അനശ്വരനടന്‍ സത്യന്റെ ബയോപിക് പ്രോജക്ടിലും താരം അഭിനയിക്കുന്നുണ്ട്.