പി.​വി. അ​ൻ​വ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം; കൊ​ല്ലം സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി ഭൂ​മി പോ​ക്ക് വ​ര​വ് ചെ​യ്ത് സ്വ​ന്ത​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ പി.​വി. അ​ൻ​വ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം.

ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​ലു​വ​യി​ലെ പാ​ട്ട ഭൂ​മി​യാ​യ പ​തി​നൊ​ന്ന് ഏ​ക്ക​ർ പോ​ക്ക് വ​ര​വ് ചെ​യ്ത് സ്വ​ന്തം പേ​രി​ലാ​ക്കി​യെ​ന്നാ​ണ് അ​ൻ​വ​റി​നെ​തി​രെ​യു​ള്ള പ​രാ​തി. ​

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു ല​ഭി​ച്ച ഉ​ത്ത​ര​വ് വി​ജി​ല​ൻ​സ് യൂ​ണി​റ്റി​നു കൈ​മാ​റി. സ്പെ​ഷ​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് ര​ണ്ടി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ൻ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ശിപാ​ർ​ശ ചെ​യ്യുകയുംതുടർന്ന് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ടുകയുമായിരുന്നു.

Related posts

Leave a Comment