തിരുവനന്തപുരം: ആനാവൂർ നാഗപ്പനെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.
മൂന്ന് വനിതകളേയും മൂന്ന് യുവജന സംഘടന നേതാക്കളേയും ജില്ല കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്ന് മുൻ എംപിയായ സന്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. നിലവിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സന്പത്ത്.
കെ.പി.പ്രമോഷ്, ജെ.എസ്. ഷിജുഖാൻ, വി.അന്പിളി, ഷൈലജബീഗം,എസ്.കെ.പ്രീജ, ഡി.കെ.ശശി, ആർ. ജയദേവൻ, വി.എ. വിനീഷ്, എസ്.പി.ദീപക് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ.
എസ്.കെ.പ്രീജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ വി.അന്പിളി എന്നിവരെയാണ് പുതുതായി ഉൾപ്പെടത്തിയ വനിതകൾ. 13 ന് ആരംഭിച്ച ജില്ല സമ്മേളനം ഇന്നലെ അവസാനിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ: ആനാവൂർ നാഗപ്പൻ(ജില്ലാ സെക്രട്ടറി), സി. ജയൻബാബു, സി. അജയകുമാർ, ബി.പി. മുരളി, എൻ. രതീന്ദ്രൻ, ആർ. രാമു, കെ.സി.വിക്രമൻ, പുത്തൻകട വിജയൻ, കെ. എസ്.സുനിൽ കുമാർ, ഡി.കെ.മുരളി, എസ്.പുഷ്പലത, വി.ജോയ്.
ജില്ലാ കമ്മിറ്റി അംഗങ്ങൾ: ആനാവൂർ നാഗപ്പൻ, സി.ജയൻബാബു, സി.അജയകുമാർ, ബി.പി.മുരളി, എൻ. രതീന്ദ്രൻ, ആർ.രാമു, കെ.സി.വിക്രമൻ, പുത്തൻകട വിജയൻ, വി.കെ.മധു, ഇ.ജി. മോഹനൻ, എസ്.എസ്.രാജലാൽ, ബി.സത്യൻ, കരമന ഹരി, പി.രാജേന്ദ്രകുമാർ, എം.എം.ബഷീർ, സി.കെ.ഹരീന്ദ്രൻ, വി.ജയപ്രകാശ്, കെ.എസ്.സുനിൽ കുമാർ, ഡി. കെ.മുരളി, ഐ.ബി.സതീഷ്, മടവൂർ അനിൽ, എ.എ.റഷീദ്, എസ്.പുഷ്പലത, വി. ജോയ്, ആർ.സുഭാഷ്, പി.രാമചന്ദ്രൻ നായർ, ഐ.സാജു, എ.എ.റഹീം, കെ. ശശാങ്കൻ, എസ്.ഷാജഹാൻ, വി.എസ്.പദ്മകുമാർ, എം.ജി.മീനാംബിക, ആർ. ആൻസലൻ, ആറ്റിങ്ങൽ സുഗുണൻ, എസ്.എ.സുന്ദർ, സി.ലെനിൻ, പി.എസ്. ഹരികുമാർ, കെ.പി.പ്രമോഷ്, ഷിജുഖാൻ, വി.അന്പിളി, എ.ഷൈലജ ബീഗം, എസ്.കെ.പ്രീജ, ഡി.കെ. ശശി, ആർ.ജയദേവൻ, വി.എ. വിനീഷ്, എസ്.പി.ദീപക്.