തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്.
കത്ത് എഴുതിയെങ്കിലും നിയമനം നല്‍കിയത് യോഗ്യതയുള്ളവര്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു നാഗപ്പന്റെ പ്രതികരണം.
സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തു വന്നിരുന്നു.
ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തില്‍ ആനാവൂരിന്റെ നിര്‍ദേശം.
അറ്റന്‍ഡര്‍ വിഭാഗത്തില്‍ ഉടന്‍ നിയമനം വേണ്ടെന്നും കത്തില്‍ ആനാവൂര്‍ നാഗപ്പന് നിര്‍ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റര്‍ പാഡില്‍ തന്നെയാണ് നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.