തിരുവനന്തപുരം: എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറഞ്ഞെന്ന് എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ജെ.അഭിജിത്തിന്റെ ഫോണ് സംഭാഷണമാണ് പുറത്തായത്.
പ്രായം കുറച്ച് പറയാൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉപദേശിച്ചുവെന്നാണ് അഭിജിത്തിന്റെ ഫോൺ സംഭാഷണത്തിൽ പറയുന്നത്.
ആര് ചോദിച്ചാലും പ്രായം 26 ആയെന്ന് പറയാൻ ആനാവൂർ ഉപദേശിച്ചെന്നാണ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ.
പല പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ടെന്നും പഴയത് പോലെ സംഘടനയിൽ വെട്ടിക്കളിക്കാൻ ആരുമില്ലെന്നും അഭിജിത്തിന്റേതായി പുറത്ത് വന്ന ഫോൺ സംഭാണത്തിൽ പറയുന്നുണ്ട.
ഒരു സ്വകാര്യ ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. അതേ സമയം പ്രായം കുറച്ച് പറയാൻ താൻ ആരെയും ഉപദേശിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കുന്നത്.