മുംബൈ: അടുത്ത വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി അനിൽ കുംബ്ലെ തുടരുമെന്ന് സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ്. കുംബ്ലെ വിയോജിപ്പു പ്രകടിപ്പിക്കാത്തപക്ഷം അദ്ദേഹം തന്നെ പരിശീലകനായി തുടരുമെന്ന് ഭരണസമിതി ചർച്ചയ്ക്കു ശേഷം റായ് പറഞ്ഞു.
ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കഴിയുന്നതു വരെയാണ് കുംബ്ലെയുടെ നിലവിലെ കാലാവധി. നേരത്തേ, സച്ചിൻ തെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവർ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി പരിശീലക സ്ഥാനത്ത് കുംബ്ലെ തുടരട്ടെ എന്ന തീരുമാനത്തിലെത്തിയതായും വിവരമുണ്ടായിരുന്നു.