കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

അ​ഞ്ച​ല്‍: വീ​ട്ടു​മു​റ്റ​ത്ത് ഫോ​ണ്‍ ചെ​യ്തു​കൊ​ണ്ടു​നി​ന്ന യു​വാ​വി​ന് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​ പ​രി​ക്ക്. കു​ള​ത്തു​പ്പു​ഴ ഇഎ​സ്എം ​കോ​ള​നി​യി​ല്‍ മ​രു​തി​മൂ​ട് ച​തു​പ്പി​ല്‍ ബി​ജു​വി​ന്‍റെ മ​ക​ന്‍ അ​ജീ​ഷി​നെ​യാ​ണ് കാ​ട്ട്പോ​ത്ത് ആ​ക്ര​മി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി​യിലാണു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ഫോ​ണ്‍ വി​ളി​ച്ചു നി​ന്ന അ​ജീ​ഷി​നുനേരേ കാ​ട്ടു​പോ​ത്തു കൂ​ട്ട​മാ​യി പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​ക്ഷ​പ്പെടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​നും നെ​ഞ്ചി​ലും മു​തു​കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജീ​ഷി​നെ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

കാ​ട്ടു​പോ​ത്ത് അ​ട​ക്കം വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് ജോ​ലി​ക്കോ വീ​ടി​ന് പു​റ​ത്തേ​ക്കോ ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് എ​ന്നു പ​രി​ക്കേ​റ്റ അ​ജീ​ഷിന്‍റെ പി​താ​വ് ബി​ജു പ​റ​യു​ന്നു.

വ​ന്യ​ജീ​വി​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ര്‍ ഫെ​ന്‍​സിംഗുക​ള്‍ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ര്‍​ത്ത​നര​ഹി​ത​മാ​ണ് എ​ന്നും ബി​ജു പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ലും വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു​വ​രി​ക​യാ​ണ്.

Related posts

Leave a Comment