ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നയാളാണ് നടനും അവതാരകനുമായ മിഥുന് രമേശ്. ഇപ്പോള്‍ ടിവി ചാനലുകളിലെ സൂപ്പര്‍ താരവും മിഥുന് തന്നെ. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ പ്രണയാനുഭവങ്ങള്‍ പങ്കുവച്ചു. ഭാര്യ ലക്ഷ്മിയുടേത് മിഥുനത്തിലെ ഉര്വശിയുടേതിന് സമാനമായ സ്വഭാവമാണെന്ന് മിഥുന് പറയുന്നു.
ദുബായില്‍ പ്രോഗ്രാം അവതരിപ്പിക്കാനെത്തിയപ്പോഴായിരുന്നു മിഥുന് ലക്ഷ്മിയെ ആദ്യമായി കണ്ടത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് മിഥുന് പറയുന്നു. സിത്താര്‍ എന്നൊരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഇരവരും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും.
ലക്ഷ്മിയുടെ സംസാരവും പെരുമാറ്റവും അവളിലേക്ക് എന്നെ അടുപ്പിച്ചു കൊണ്ടിരുന്നു. ആ സൗഹൃദം എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹത്തിലേക്ക് അതെത്തി. അങ്ങനെയാണ് സൗഹൃദത്തിനപ്പുറം ഞാനവളെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ടായത്.
കാലത്തിന്റെ പ്രത്യേകതകൊണ്ട് പ്രണയം നേരില്‍ പറഞ്ഞ് ചമ്മേണ്ടി വന്നില്ല. ഒരു മെസേജ് മതിയായിരുന്നു എന്റെ പ്രണയം ലക്ഷ്മിയെ അറിയിക്കാന്‍. മറുപടിക്കായി കാത്തിരുന്ന ഏതാനും നിമിഷങ്ങള്‍ ആധിയുടേതായിരുന്നു.
ദൈവമേ, പറയേണ്ടായിരുന്നു, ലക്ഷ്മി എന്തു വിചാരിച്ചു കാണും, നോ ആണെങ്കില്‍ പഴയതുപോലെ എനിക്കവളെ ഫെയിസ് ചെയ്യാന്‍ പറ്റില്ലല്ലോ… അത്തരം ചിന്തകള്‍ എന്നെ വല്ലാതെ അലട്ടി’, മിഥുന് പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ലക്ഷ്മി. എങ്കിലും ഒരു അഞ്ച് മിനിറ്റ് മിഥുനെ കാത്തിരിപ്പിച്ചു. എന്നിട്ടേ മറുപടി നല്കിയുള്ളൂ.
മിഥുനയച്ച മെസേജ് ലക്ഷ്മിയുടെ അമ്മ കാണാനിടയായി. അതോടെ അമ്മയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. അമ്മ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഉടന്‍ തന്നെ ലക്ഷ്മി മിഥുനെ വിളിച്ച് വിവരമറിയിച്ചു. അമ്മയെ വിളിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. മിഥുന് അപ്പോള്‍ത്തന്നെ ഞാന്‍ അമ്മയെ വിളിച്ച് സംസാരിച്ചു. മിഥുന്റെ വീട്ടിലും കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. പിന്നീട് അമ്മമാരാണു കാര്യങ്ങള്‍ തീരുമാനിച്ചത്.
ഇരുവര്‍ക്കും ഒരു മകളുണ്ട്. തന്വി. രണ്ടാം ക്ലാസിലാണ് ഇപ്പോള്‍. ഫ്രെബുവരി 10 നാണ് ലക്ഷ്മിയുടെ ബര്‍ത്ത്ഡേ. അതുകൊണ്ട് വാലന്റൈന്‍സ് ഡേയും ബര്‍ത്ത്ഡേയും ഒന്നിച്ചാഘോഷിക്കും.
ഒരുദിവസം അവള് എന്നോടു പറഞ്ഞു: ‘എനിക്ക് സര്‍പ്രൈസ് ഇഷ്ടമല്ല. അതുകൊണ്ട് ഇത്തവണ ഗിഫ്റ്റൊന്നും വേണ്ട.’ എന്നിട്ടും ഞാന്‍ എല്ലാപ്രാവശ്യത്തെയും പോലെ ഗിഫ്റ്റ് വാങ്ങി കാറില്‍ സൂക്ഷിച്ചു. സാധാരണ കൊടുക്കാറുള്ള സമയം കഴിഞ്ഞിട്ടും ഗിഫ്റ്റ് കൊടുക്കാതെ വന്നപ്പോള്‍ ലക്ഷ്മി തന്നെ എന്നോടത് ചോദിച്ചു. നീ തന്നെയല്ലേ വേണ്ടെന്നു പറഞ്ഞതെന്നു ചോദിച്ച് ഞാന്‍ ചിരിച്ചു.
അപ്പോള്‍ എന്നോടു സ്നേഹമില്ലെന്നു പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്. പിന്നെ കാറില്‍നിന്ന് ഗിഫ്റ്റ് എടുത്തു കൊടുത്തപ്പോഴാണ് പിണക്കം മാറിയത്. സര്‍പ്രൈസ് വേണ്ടെന്നു പറഞ്ഞാലും എല്ലാ പ്രാവശ്യവും അവളത് പ്രതീക്ഷിക്കും. ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള് സൂക്ഷിച്ചുവച്ചിട്ടുണ്ട്.