പ്രമുഖ ടെലിവിഷന്‍ അവതാരക പ്രിയ ജുനേജയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രിയയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്.
പ്രിയയെ പുറത്തേക്ക് കാണാതായപ്പോള്‍ മാതാപിതാക്കള്‍ കിടപ്പുമുറിയിലെത്തി പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ പ്രിയയെ കണ്ടെത്തുകയായിരുന്നു.
സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രാജ്യമാകെ കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രിയയ്ക്ക് ജോലി കുറവായിരുന്നു. ഇതോടെ വരുമാനവും കുറഞ്ഞതോടെ പ്രിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
ടെലിവിഷന്‍ ചാനലുകളില്‍ വിനോദപരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് വാര്‍ത്താ അവതാരകയായും ജോലി ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ജോലി കുറവായതോടെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും പ്രിയ ആരംഭിച്ചിരുന്നു.
കോവിഡിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതില്‍ പിന്നെ നിരവധി സെലിബ്രിറ്റികളാണ് ആത്മഹത്യ ചെയ്തത്. അക്കൂട്ടത്തില്‍ ഒടുവിലത്തെ ആളാണ് പ്രിയ.