ചൊവ്വയില്‍ മതിലുകളാല്‍ ചുറ്റപ്പെട്ട പ്രാചീന നഗരം കണ്ടെത്തി ? പ്രാചീന നഗരത്തിന് ഭൂമിയിലെ പല സ്ഥലങ്ങളുമായി അസാധാരണ സാമ്യം

mars-1-650ചൊവ്വയില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിനുത്തരം തേടി വിവിധ ബഹിരാകാശ ഏജന്‍സികള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു. ഇതില്‍ മുമ്പന്മാര്‍ അമേരിക്കയുടെ നാസ തന്നെ. ചൊവ്വയിലെ ജലസാന്നിദ്ധ്യവും അതുവഴി ജീവന്റെ തുടിപ്പുകളും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഏറെ പുരോഗമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാസയുടെ പുതിയ കണ്ടെത്തല്‍ ഏവരെയും ഞെട്ടിക്കാന്‍ പോന്നതാണ്.

നാസ പുറത്തുവിട്ട ചൊവ്വയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ കാണുന്ന വിചിത്രരൂപങ്ങള്‍ പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മതിലുകളാല്‍ സംരക്ഷിതമായിരുന്നു ഈ നഗരമെന്നും ഇവര്‍ പറയുന്നു. നാസ പുറത്തുവിട്ട ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ദി യുണൈറ്റഡ് ഫാമിലി ഓഫ് അനോമലി എന്ന സംഘടന നിര്‍മിച്ച വീഡിയോയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഭൗമേതര ജീവനേക്കുറിച്ച് പഠനം നടത്തുന്ന സംഘടനയാണിത്.
mars2-650
മാര്‍സ് റിക്കോണിസെന്‍സ് ഓര്‍ബിറ്റര്‍ സാറ്റലൈറ്റ് എന്ന പേടകമാണ് പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയത്. 2005ലാണ് ചൊവ്വയിലെ ജലാംശം കണ്ടെത്താനായി നാസ ഈ പേടകം വിക്ഷേപിക്കുന്നത്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ കാര്യങ്ങളാണ് പേടകം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിവിധ വീക്ഷണകോണുകളില്‍ കൂടിയുള്ള നിരീക്ഷണമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. തകര്‍ന്ന രീതിയില്‍ കാണപ്പെടുന്ന പ്രദേശത്തിനു ചുറ്റും വൃത്താകാരത്തിലുള്ള വളയവും കാണപ്പെടുന്നു. ഈ വളയങ്ങള്‍ കെട്ടിടങ്ങളെ ചുറ്റിയുള്ള മതിലുകളാണെന്നാണ് കരുതുന്നത്. മുമ്പ് ഭൂമിയില്‍ കണ്ടെത്തിയ പ്രാചീന നിര്‍മിതികളോട് അസാധാരണമാം വിധം സാദൃശ്യവും ഇതിനുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ ചില പ്രദേശങ്ങളുമായും ഇതിന് സാമ്യമുണ്ട്.

ഈ ചിത്രങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലും വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട. നിയോലിത്തിക് കാലഘട്ടത്തിലുള്ള റോമന്‍ നിര്‍മിതികളോടാണ് ഒരാള്‍ ഇതിനെ ഉപമിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും വെയില്‍സില്‍ നിന്നും ഈ രൂപത്തിലുള്ള നിര്‍മിതികള്‍ കണ്ടെത്തിയിട്ടുമുണ്ട്. ഉല്‍ക്കാ പതനമോ മറ്റോ കൊണ്ട് രൂപപ്പെട്ടതാകാം ഈ വളയങ്ങളെന്ന് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഉല്‍ക്കാപതനം ഒരിക്കലും പഞ്ചഭുജങ്ങളുടെയോ ഷഡ്ഭുജങ്ങളുടെയോ രൂപങ്ങളെ സൃഷ്ടിക്കുകയില്ലെന്നാണ് ഇതിനോടു വിയോജിക്കുന്നവര്‍ പറയുന്നത്. അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ അവശേഷിപ്പാണിതെന്നും പറയുന്നവരുണ്ട്. എന്തായാലും ഇതിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംനാളുകളിള്‍ പ്രതീക്ഷിക്കാം.

Related posts