ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചതിനെ പരിഹസിച്ച് ബിജെപി മുന്‍ എംഎല്‍എ മിഥിലേഷ് കുമാര്‍ തിവാരി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു.
മിഥിലേഷ് കുമാറിന്റെ ട്വീറ്റിനെതിരെ ജമ്മുകാഷ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബോളിവുഡ് താരം സ്വര ഭാസ്കര്‍ തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കേ കഴിയൂ.
പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തില്‍ സഞ്ചരിക്കാന്‍ ബിജെപിയിലുള്ള ഒരാള്‍ക്കേ സാധിക്കൂ- ഒമർ ട്വീറ്റ് ചെയ്തു.
സീതാറാം യെച്ചൂരിയുടെ മൂത്ത മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.