ഒരു വര്‍ക്ക് തീരാത്തതില്‍ ഞാൻ അസ്വസ്ഥയായി ഇരിക്കുകയാണ്. റിലീസ് മാറ്റിവയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫോണിലൂടെ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. കളിച്ചോണ്ടിരിക്കുന്ന മക്കൾ ഇത് കേട്ടു, അമ്മ ദേഷ്യപ്പെട്ടാല്‍ പടം തീരുമോ എന്നാണ് രണ്ടാളും വന്ന് ചോദിച്ചത്.
ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ അവർ ഒബ്സര്‍വ് ചെയ്യാറുണ്ട്. ആരോടെങ്കിലും ഞാൻ വഴക്ക് ഉണ്ടാക്കിയാൽ അമ്മ വിട്ടുകൊടുക്കൂ എന്നാണ് അവര്‍ പറയുക. ടെന്‍ഷനിലാണെങ്കില്‍ അത് മനസിലാക്കി അവര്‍ വന്ന് ചോദിക്കും.
നേരത്തെ ഈ കുഞ്ഞുപിള്ളേർക്ക് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞ് കൊടുത്തിട്ട് അവര്‍ക്കെന്ത് മനസിലാവാനാ എന്ന് എല്ലാവരും കളിയാക്കുമായിരുന്നു.
അവര്‍ക്കൊന്നും മനസിലായില്ലെങ്കിലും എന്റെ വിഷമം കുട്ടികൾക്ക് മനസിലാവുന്നുണ്ടല്ലോ. ഞാൻ ഇറിറ്റേറ്റഡാവുമ്പോള് അവരും അതേപോലെയാവും.
ഇതാവുമ്പോള്‍ രണ്ടുകൂട്ടര്‍ക്കും പ്രശ്നങ്ങളില്ല. മനസ് തകര്‍ന്നിരിക്കുന്ന സമയത്ത് പിള്ളേരെ വിളിച്ച് ഹഗ് ചെയ്യിപ്പിക്കും. അപ്പോൾ ഭയങ്കരമായിട്ട് മാറ്റം വരും.
നമ്മുടെ വിഷമങ്ങളൊന്നും ഒന്നുമല്ലെന്ന് മനസിലാവും. അമ്മ എന്താണ് അഭിനയിക്കാത്തത്, അമ്മ അഭിനയിച്ച് കാണാൻ ആഗ്രഹമുണ്ടെന്ന് മക്കൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോൾ അഭിനയത്തിലൊക്കെ പരീക്ഷണം നടത്തിയേക്കും. -സാന്ദ്ര തോമസ്