ആ​ൻ​ഡ​മാ​ൻ ദ്വീ​പി​നു സ​മീ​പം ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ വ​ൻ ല​ഹ​രി​വേ​ട്ട: മ്യാ​ൻ​മ​ർ ബോ​ട്ടി​ൽ​നി​ന്ന് 5,500 കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

ന്യൂ​ഡ​ൽ​ഹി: മ്യാ​ൻ​മ​ർ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്ന് 5,500 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ്. ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ​ക്കു സ​മീ​പം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ​നി​ന്നാ​ണ് വ​ൻ ല​ഹ​രി​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

5,500 കി​ലോ​ഗ്രാം മെ​ത്താം​ഫെ​റ്റാ​മൈ​നും ഒ​രു സാ​റ്റ​ലൈ​റ്റ് ഫോ​ണു​മാ​ണു പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​റ് മ്യാ​ൻ​മ​ർ പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ആ​ൻ​ഡ​മാ​ൻ പോ​ലീ​സി​ന് കൈ​മാ​റി. ര​ണ്ട് കി​ലോ​ഗ്രാം വീ​ത​മു​ള്ള മൂ​വാ​യി​രം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ല​ഹ​രി​വ​സ്തു സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഡോ​ണി​യ​ർ വി​മാ​ന​മാ​ണ് “സോ ​വാ​യ് യാ​ൻ ഹ്തൂ’ ​എ​ന്ന മ്യാ​ൻ​മ​ർ ബോ​ട്ട് നി​രീ​ക്ഷ​ണ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ​ത്. സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​വേ​ട്ട​യാ​ണ് ഇ​തെ​ന്നു പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment