പെരിന്തൽമണ്ണ: ഏഴു കിലോ ഭാരമുള്ള അണ്ഡാശയമുഴ നീക്കം ചെയ്തു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിനിയായ ഇരുപത്തിയേഴുകാരിയുടെ അണ്ഡാശയത്തിൽ നിന്നാണ് വൻ മുഴ നീക്കം ചെയ്തത്.
വയറുവേദനയെത്തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. സ്കാനിംഗിൽ മുഴ കണ്ടെത്തി.
തുടർന്നു ആശുപത്രിയിലെ വന്ധ്യതാനിവാരണ, താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. റിയാസ് അലിയാണ് ഏഴു കിലോയുള്ള മുഴ നീക്കം ചെയ്തത്.
രോഗി സുഖം പ്രാപിച്ചുവരുന്നു. ഇന്നു ആശുപത്രി വിടുമെന്നു അധികൃതർ അറിയിച്ചു. അനസ്്തേഷ്യ വിഭാഗം ഡോ. സൂര്യയും ശസത്രക്രിയയ്ക്കു നേതൃത്വം നൽകി.