വേശ്യാലയത്തിലെത്തുന്ന പുരുഷന്മാര്‍ക്ക് ഇനി എട്ടിന്റെ പണി കിട്ടും; സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ആന്ധ്രാസര്‍ക്കാരിന്റെ പുതിയ പദ്ധതി ഇങ്ങനെ…

വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാര്‍ക്കെതിരേ ശക്തമായ നടപടിയുമായി ആന്ധ്രാ സര്‍ക്കാര്‍. സ്ത്രീകളെയും, കുട്ടികളേയും ലൈംഗീക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. കര്‍ക്കശ നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഇടപാടുകളിലെ ഇടനിലക്കാരെയും, വേശ്യാലയം നടത്തിപ്പുകാര്‍ക്കുമൊപ്പം വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍

നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് നയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നറിയാനും ശുപാര്‍ശകള്‍ നല്‍കാനും നിയമവിദഗ്ധരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു കഴിഞ്ഞു. പണം നല്‍കുന്നവരാണ് ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് സമിതിയംഗം പറയുന്നു. ഇന്ത്യയിലാകെ രണ്ട് കോടിയോളം ലൈംഗീക തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

 

Related posts