അനാഥരാക്കപ്പെടുന്നവര്‍ ധാരാളമുണ്ട് ഇന്ന് നാട്ടില്‍. ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോകുന്നവരാണവര്. അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ നമ്മളെല്ലാവരും ‘അയ്യോ പാവം’ എന്ന ലൈനില്‍ സഹതപിക്കുകയാണ് പതിവ്. ജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ അധികമാരും ശ്രമിക്കാറില്ല. മനുഷ്യസ്നേഹം കേവലം സഹതപിക്കുന്നതില് ഒതുക്കാതെ രണ്ട് മാസമായി തെരുവില്‍ പട്ടിണിക്കോലമായി കിടന്നിരുന്ന ഒരു വൃദ്ധയ്ക്ക് തണലായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് യുവാക്കള്‍ നേതൃത്വം നല്കുന്ന ആന്ധ്രയിലെ ഒരു സന്നദ്ധസംഘടന. വിശാഖപ്പട്ടണത്തെ ബിസി കോളനിയില്‍ നിന്നാണ് പ്രതീക്ഷയേകുന്ന ഈ വാര്‍ത്ത.
രാമുലമ്മ എന്ന വൃദ്ധസ്ത്രീയെ ദുരിത ജീവിതത്തില്‍ നിന്നും കരകയറ്റിയ ഹെല്‍പ്പിങ് ഫോഴ്സ് ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടന ഏവര്‍ക്കും മാതൃകയായ പ്രവൃത്തിയിലൂടെ ജനത്തിന്റെ കയ്യടികളും ഏറ്റുവാങ്ങി. രാമുലമ്മയുടെ ദുരവസ്ഥ കേട്ടറിഞ്ഞ ഉടന്‍ സംഘടനയില്‍ അംഗമായ ചരണ്‍ എന്ന യുവാവ് സ്ഥലത്ത് കുതിച്ചെത്തി. കയ്യില്‍ ഒരു പൊതി ഭക്ഷണവും ഉണ്ടായിരുന്നു. ആദ്യം രാമുലമ്മയുടെ വിശപ്പകറ്റി. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ അവരെ ആശുപത്രിയിലേക്ക് മാറ്റി.
രാമുലമ്മയ്ക്ക് കുടുംബമോ വീടോ ഇല്ലെന്നും ആശുപത്രിയില്‍ അവര്‍ സുഖം പ്രാപിച്ച് വരുകയാണെന്നും ചരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ചരണിനൊപ്പം പതിനഞ്ച് പേരാണ് എന്‍ജിഒയില്‍ ഉള്ളത്. അധികം വൈകാതെ നഗരത്തില്‍ ഒരു എയ്ജ്വെല് ഫൗണ്ടേഷന്റെ പഠനപ്രകാരം ഇന്ത്യയിലെ 65 ശതമാനം വയോധികരും ദരിദ്രജീവിതമാണ് നയിക്കുന്നത്. സ്ത്രീകളാണിതില്‍ കൂടുതല്‍. ലിംഗ വിവേചനം പോലുള്ള പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഇന്ന് ധാരാളം ആളുകള്‍ തെരുവീഥികളില്‍ അനാഥരാക്കപ്പെടാന് കാരണം.