മാഡ്രിഡ്: പോർച്ചുഗീസ് മിഡ്ഫീൽഡർ ആന്ദ്രെ ഗോമസ് എവർട്ടണിലേക്ക് കൂടുമാറി. ബാഴ്സലോണയിൽ നിന്ന് 25 മില്യൺ യൂറോ നൽകിയാണ് താരത്തെ എവർട്ടൺ സ്വന്തമാക്കിയത്. 25 വയസുകാരനായ ഗോമസുമായി അഞ്ച് വർഷത്തേക്കാണ് കരാർ.
കഴിഞ്ഞ സീസണിൽ എവർട്ടനിൽ ലോണിൽ കളിച്ച താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെ കരാർ സ്ഥിരമാക്കാൻ എവർട്ടൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. 2016ൽ ബാഴ്സയിലെത്തിയ താരം 46 മൽസരങ്ങളിൽ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. 2016 യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു.
ബെൻഫിക്കയിലൂടെ കരിയർ ആരംഭിച്ച താരമാണ് ഗോമസ്. 2014-2016 കാലയളവിൽ വലൻസിയയിൽ കളിച്ച താരം മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാഴ്സയിൽ എത്തുകയായിരുന്നു.