ഗ്ലാമറായി വന്നാലും ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിമാരുണ്ട്; എന്നാല്‍ നഗ്നയായി അഭിനയിക്കാനും എനിക്ക് യാതൊരു മടിയുമില്ല ! ആന്‍ഡ്രിയ പറയുന്നതിങ്ങനെ…

 

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സൂപ്പര്‍താര സംസ്‌കാരത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് നടി ആന്‍ഡ്രിയ. പുരുഷാധിപത്യം നിലനില്‍ക്കുന്നിടത്തോളം കാലം നടിമാരുടെ ഈ അവസ്ഥ മാറാന്‍ പോകുന്നില്ലെന്നും ആന്‍ഡ്രിയ പറയുന്നു.

‘ഇന്ന് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, രജനികാന്ത്, ഷാരൂഖ് ഖാന്‍ എന്നിവരുടെ പേരേ എല്ലാവരും പറയൂ, എന്തുകൊണ്ടാണ് ഒരു നടിയുടെ പേര് പറയാത്തത്’. ആന്‍ഡ്രിയ ചോദിക്കുന്നു. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നടിച്ചു.

ആന്‍ഡ്രിയ നായികയായി എത്തി റാം സംവിധാനം ചെയ്ത തരമണി സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിലെ കഥാപാത്രം വളരെ അഭിനവ മികവ് ആര്‍ജിച്ചതായിരുന്നു. ഏറെനാളുകള്‍ക്ക് ശേഷം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഏറിയ ഒരു തമിഴ് സിനിമ തന്നെ ആയിരുന്നു തരമണി. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചു.

എന്നാല്‍ ഈ ചിത്രത്തിന് ശേഷം തനിക്ക് ഒരു സിനിമ പോലും സൈന്‍ ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും നടി പറഞ്ഞു. എന്നാല്‍ വിജയ് അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അവരുടെ നിഴലായി അഭിനയിക്കുന്നതില്‍ താല്‍പര്യമുള്ളവര്‍ക്ക് നിരവധി സിനിമകള്‍ ലഭിക്കുന്നുണ്ടെന്നും നടി ചൂണ്ടിക്കാട്ടുന്നു.

ഏത് നായകനൊപ്പമാണ് അഭിനയിച്ചത് എന്നത് അനുസരിച്ചാണ് ഒരു നായികയുടെ സക്സസ് വിലയിരുത്തുന്നതെന്നും സ്വന്തമായി അവള്‍ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു. ‘ഒരു സിനിമയില്‍ സൗന്ദര്യംകൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു വസ്തുവായി മാത്രം വന്നിട്ടു പോയിട്ടു കാര്യമില്ല എന്നാണ് എന്റെ നയം .

എനിക്ക് കൂടുതല്‍ പെര്‍ഫോം ചെയ്യണം. ചൂടന്‍ രംഗങ്ങളും അരക്കെട്ട് ഇളക്കുന്നതിനുമപ്പുറം എനിക്ക് അഭിനയിക്കാനും അറിയാം എന്ന് എല്ലാവരും മറന്ന് പോകുന്നു. ഞാന്‍ സെക്‌സിയാണ് പക്ഷേ എനിക്ക് അഭിനയിക്കാനും അറിയാം. അതുകൊണ്ടു നല്ല അഭിനയപ്രാധാന്യമുള്ള നായിക കഥാപാത്രങ്ങളും എനിക്ക് വേണ്ടി ദയവു ചെയ്ത് എഴുതണം.’

‘സ്‌ക്രീനില്‍ വന്നു വെറുതെ ശരീരം പ്രദര്‍ശിപ്പിച്ച്, ശരീരഭാഗങ്ങള്‍ കാണിക്കുന്ന വസ്ത്രങ്ങളും അണിഞ്ഞത് കൊണ്ട് ഞാന്‍ സന്തോഷവതി ആകുന്നില്ല. ഈ ഒരു പ്രശ്‌നംകൊണ്ടു തന്നെയാണ് ഞാന്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതും. കൂടുതലും തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലാണ് നായികമാര്‍ ഈ പ്രശ്‌നം നേരിടുന്നത്.

എന്നാല്‍ പതിയെ ഇത് മാറും എന്നാണ് വിശ്വാസം’.താരം പറയുന്നു.ഗ്ലാമറായി വന്നാലും ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിമാരുണ്ട്. എന്നാല്‍ ഒരു സീനില്‍ നഗ്‌നയായി ഞാന്‍ അഭിനയിച്ചാല്‍ അവരെക്കാള്‍ പ്രാധാന്യം എനിക്ക് ലഭിക്കും.’ആന്‍ഡ്രിയ പറയുന്നു.

ബോളിവുഡില്‍ നടിമാരുടെ വിജയത്തെക്കുറിച്ചും ആന്‍ഡ്രിയ വിശദമാക്കുകയുണ്ടായി. ‘ഇപ്പോള്‍ മുന്‍നിര നായികയായ ദീപികയും പ്രിയങ്കയുമൊക്കെ സപ്പര്‍താരങ്ങളുടെ കൂടെ അഭിനയിച്ചാണ് പേരുണ്ടാക്കിയത്. ഇവിടെ നയന്‍താര അറിയപ്പെട്ടതും ഇങ്ങനെ തന്നെ. വിജയ്യോടൊപ്പവും , അജിത്തിനോടൊപ്പവും, സൂര്യയോടൊപ്പവും ഒക്കെ ആദ്യം അഭിനയിച്ച് മാത്രമാണ് മുന്നില്‍ വരാന്‍ സാധിച്ചത്.

എന്തുകൊണ്ട് ആന്‍ഡ്രിയയ്ക്ക് തന്നെ ശക്തവും മികച്ചതുമായ കഥാപാത്രങ്ങള്‍ ചെയ്ത് ആന്‍ഡ്രിയ ആയിക്കൂടാ.’ഒരു നടിയുടെ പ്രാധാന്യം അവരുടെ സഹനടന്മാരില്‍ കൂടെ മാത്രം നിര്‍ണയിക്കുന്ന പ്രവണതയാണ് ഇവിടെ. ഇതിനെതിരെയാണ് തന്റെ പ്രവര്‍ത്തനമെന്നും ആന്‍ഡ്രിയ പറയുന്നു.

Related posts