ആ​ന്‍ഡ്രൂ ടൈ ​ഏ​ക​ദി​ന ടീ​മി​ല്‍

പ​രി​ക്കേ​റ്റ കെ​യ്ന്‍ റി​ച്ചാ​ര്‍ഡ്‌​സ​ണു പ​ക​രം ആ​ന്‍ഡ്രൂ ടൈ ​ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന​ത്തി​നു​ള്ള ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​മി​ല്‍. ആ​ദ്യ ട്വ​ന്‍റി-20​ക്കു മു​മ്പ് ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു പേ​സ​ര്‍ റി​ച്ചാ​ര്‍ഡ്‌​സ​ണു പ​രി​ക്കേ​റ്റ​ത്. ര​ണ്ടാം ട്വ​ന്‍റി-20​ക്കു മു​മ്പ് ചൊ​വ്വാ​ഴ്ച പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യെ​ങ്കി​ലും ഇ​ട​യ്ക്കു​വ​ച്ച് മൈ​താ​നം വി​ട്ടി​രു​ന്നു.

പ​രി​ക്ക് പൂ​ര്‍ണ​മാ​യി ഭേ​ദ​മാ​യി​ല്ലെ​ന്നും ഇ​ട​തു വശ​ത്ത് വേ​ദ​ന​യു​ള്ള​താ​യി ടൈ ​പ​റ​ഞ്ഞെന്നും ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീം ​ഫി​സി​യോ ഡേ​വി​ഡ് ബീ​ക് ലി ​പ​റ​ഞ്ഞു. ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി ഏ​ഴ് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള ടൈ 12 ​വി​ക്ക​റ്റ് വീ​ഴ്ത്തി​യി​ട്ടു​ണ്ട്.

Related posts