മാഡ്രിഡ്: സംഗതി എന്താണെങ്കിലും ആത്മാർഥതയാണു പരമപ്രധാനമെന്നത് ലോക തത്വം.
ആത്മാർഥതയുടെ മകുടോദാഹരണമായിരുന്നു യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ മൈതാനത്തേക്കു പാഞ്ഞെത്തിയ ഓൾമൊ ഗാർസ്യ എന്ന ഗ്രനാഡ ആരാധകൻ.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികളില്ലാതെയാണ് കായികമത്സരങ്ങൾ അരങ്ങേറുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് x ഗ്രനാഡ ആദ്യപാദ ക്വാർട്ടറിലും അക്കാര്യത്തിൽ മാറ്റമുണ്ടായില്ല.
എന്നാൽ, മത്സരം തുടങ്ങി ആറാം മിനിറ്റിൽ സ്ട്രീക്കറായി ഗാർസ്യ മൈതാനത്തേക്കു പാഞ്ഞെത്തി.
കാണികൾക്കു പ്രവേശനമില്ലാത്ത മത്സരത്തിൽ അയാൾ എങ്ങനെ എത്തിയെന്നത് പോലീസ് അന്വേഷിച്ചപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
മത്സരത്തിനും 14 മണിക്കൂർ മുന്പ് ഗാർസ്യ സ്റ്റേഡിയത്തിനുള്ളിൽ കടന്നിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ക്യാൻവാസിനു കീഴിൽ അയാൾ ഒളിച്ചിരുന്നു.
ലോകത്തിലെ കളിഭ്രാന്തന്മാർക്കിടയിൽ ആത്മാർഥതയുടെ ഉദാഹരണമായിരിക്കുകയാണ് ഓൾമോ ഗാർസ്യ.