സൗന്ദര്യ വർധനവിനായി പലരും വിവിധങ്ങളായ മാർഗങ്ങൾ തേടാറുണ്ട്. ഇതിനായി ആർടിഫിഷ്യൽ രീതികൾ പലതുമിന്ന് നിലവിലുണ്ട്. പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ പരീക്ഷിക്കുന്നതിന് ലക്ഷങ്ങളും ,കോടികളും മുടക്കുന്നുണ്ട്. അത്തരത്തിൽ ലിപ് ഫില്ലിംഗ് നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവനോവ.
തന്റേതാണ് ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ എന്നാണ് ഇവർ അവകാശപ്പെടുന്നത്. ചുണ്ടുകളുടെ വലിപ്പം കൂട്ടുന്നതിന് വേണ്ടി ഇതുവരെ ഇവനോവ ചെലവഴിച്ചത് 21 ലക്ഷം രൂപയാണ്. ഇപ്പോഴിതാ ആൻഡ്രിയ ലിപ് ഫില്ലിംഗ് നടത്തുന്നതിനു വേണ്ടി ഒറ്റ ദിവസം ആറ് പ്രൊസീജിയറിലൂടെ കടന്നുപോയതാണ് വാർത്തയാകുന്നത്. 81000 രൂപയാണ് അതിനുവേണ്ടി അവൾ ചെലവഴിച്ചത്.
ചിൻ ഷേപ്പിംഗ്, എൻലാർജ്മെന്റ് ആൻഡ് ലെംഗ്തനിംഗ്, ജോ ഷേപ്പിംഗ്, ലിപ് ഓഗ്മെന്റേഷൻ ആൻഡ് ചീക്ക്ബോൺ എൻഹാൻസ്മെന്റ് തുടങ്ങിയ ആറ് പ്രക്രിയകളിലൂടെയാണ് അവൾ ഒറ്റദിവസം കടന്നു പോയത്. ഇവർക്ക് ലിപ് ഫില്ലിംഗ് ചെയ്യുന്ന ഡോക്ടർ ഒറ്റദിവസം കൊണ്ട് ആറ് സ്റ്റെപ്പുകളും ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞു. അപ്പോൾ അവൾ നേരെ ജർമ്മനിയിലേക്ക് പറന്നു. അവിടെ വച്ചാണ് ഈ ആറ് പ്രൊസീജിയറും ആൻഡ്രിയ പൂർത്തിയാക്കിയത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.