സിദ്ധാർഥും ആൻഡ്രിയയും ഒന്നിക്കുന്ന പുതിയ സിനിമയാണ് അവൾ. സിനിമയിൽ സിദ്ധാർഥുമായി ആൻഡ്രിയ ചുംബിക്കുന്ന വാർത്തകൾ അടുത്തിടെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ലിപ് ലോക്കിനെ കുറിച്ച് ആൻഡ്രിയ തുറന്നു പറഞ്ഞിരിക്കുന്നു.
പണ്ട് സിനിമകൾ യാഥാർഥ്യത്തിൽ നിന്ന് അകന്നുനിൽക്കുന്നതായിരുന്നു. എന്നാൽ ഇന്നു ജീവിതത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ്. ലിപ് ലോക്ക് ജീവിതത്തിലുള്ളതാണ്. അത് സിനിമയിലും ഉണ്ടാകുന്നു. അത്രമാത്രം. എന്നെ സംബന്ധിച്ച് ഇത് ഓണ്സ്ക്രീനിലായാലും ഓഫ്സ്ക്രീനിലായാലും വലിയ കാര്യമായി കണക്കാക്കുന്നില്ല.എന്തുകൊണ്ടാണ് ലിപ് ലോക്ക് ചെയ്യുന്നത് ഇത്ര കുഴപ്പമായി മാറുന്നത്. നിർബന്ധിച്ചിട്ടാണോ സിദ്ധാർഥുമായി ലിപ് ലോക്ക് ചെയ്യേണ്ടി വന്നത് എന്ന ചോദ്യം കേൾക്കുന്പോൾ എനിക്ക് ചിരിയാണ് വരുന്നത്.എന്തെങ്കിലും നിർബന്ധിച്ച് ചെയ്യിപ്പിക്കാൻ ഞാൻ കുട്ടിയല്ല. പൂർണമനസോടെ തന്നെയാണ് ഇതും മറ്റ് രംഗങ്ങളും അഭിനയിച്ചിരിക്കുന്നത്- ആൻഡ്രിയ പറയുന്നു.
മിലിൻഡ് റാവുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.അതുൽ കുൽക്കർണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് സിനിമ ഒരുക്കുന്നത്. തെലുങ്കിൽ ഗൃഹം എന്ന പേരിലും ഹിന്ദിയിൽ ദ ഹൗസ് നെക്സ്റ്റ് ഡോർ എന്ന പേരിലുമാണ് സിനിമ പ്രദർശനത്തിന് എത്തുക. ഒരു ഹൊറർ റൊമാൻറിക് സിനിമയായിട്ടാണ് അവൾ ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം അവസാനം സിനിമ തിയറ്ററിലെത്തും.