തന്റെ കാര്യത്തിൽ ഉണ്ടെന്നാണ് തെന്നിന്ത്യൻ താരസുന്ദരി ആൻഡ്രിയ ജെർമിയ പറയുന്നത്. തനിക്കു ലഭിക്കുന്ന ഓരോ കഥാപാത്രത്തിനും വേണ്ടി താൻ വ്യത്യസ്തമായ പെർഫ്യൂമുകളാണ് ഉപയോഗിക്കുന്നതെന്നും അതു കഥാപാത്രമായി മാറാൻ തന്നെ സഹായിക്കാറുണ്ടെന്നും ആൻഡ്രിയ പറയുന്നു.
“അന്നയും റസൂലും’ എന്ന ചിത്രം മുതലാണ് ഞാൻ ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്. ഒരു പരിധിവരെ എനിക്ക് അത് ഗുണം ചെയ്തിരുന്നു. സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണമെന്ന് ഞാനൊരു പുസ്തകത്തിൽ വായിച്ചിരുന്നു. ഇനി അതൊന്നുമില്ലെങ്കിലും രസകരമല്ലേ, നിങ്ങൾക്ക് പെർഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും- ആൻഡ്രിയ പറഞ്ഞു.
“വടചെന്നൈ’യിലെ ചന്ദ്രയായി മാറുന്പോൾ ആ കഥാപാത്രത്തിന് ഇണങ്ങിയ ഒരു പെർഫ്യൂം കണ്ടെത്താൻ ആദ്യമൊന്നു ബുദ്ധിമുട്ടി. പിന്നെ ഇണങ്ങിയ ഒന്നു കണ്ടെത്തുകയായിരുന്നു. ഷൂട്ടിംഗിന് ശേഷം ഞാൻ ആ പെർഫ്യൂമിനെ കുറിച്ച് ഗൂഗിൾ ചെയ്തു നോക്കി. ഞെട്ടിക്കുന്ന ഒരു കാര്യമാണ് കണ്ടെത്തിയത്.
മധുരകമായ വിഷം എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. അതു തന്നെയാണ് ചന്ദ്ര എന്ന കഥാപാത്രത്തിന് ഏറ്റവുമിണങ്ങിയ വിശേഷണവും. സാധാരണ സിനിമകൾക്കു ശേഷം അതിൽ ഉപയോഗിച്ച പെർഫ്യൂം പിന്നീട് ഞാൻ ഉപയോഗിക്കാറില്ല. എന്നാൽ ചന്ദ്രയുടെ സുഗന്ധം പിന്നെയും ഉപയോഗിച്ചുവെന്നും ആൻഡ്രിയ പറഞ്ഞു.