മുംബൈ: സൈബർ ലോകത്ത് ആശങ്കയുയർത്തി വീണ്ടും മാൽവേർ ആക്രമണം. ജോക്കർ എന്ന പേരിലുള്ള മാൽവേർ ആണ് ഇക്കുറി വില്ലൻ. 24 ആൻഡ്രോയിഡ് ആപ്പുകളിൽ ജോക്കർ ബാധിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. അതേസമയം, മാൽവേറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ 24 ആപ്പുകളും പ്ലേ സ്റ്റോറിൽനിന്നു നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു.
എന്നാൽ, ഇതിനോടകം ലോകമെന്പാടുമുള്ള 4,72,000 ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ജോക്കർ മാൽവേർ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതിനാൽ ഭീഷണിയൊഴിഞ്ഞിട്ടില്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഓസ്ട്രിയ,ബെൽജിയം, ബ്രസിൽ, ചൈന, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഖാന, ഗ്രീസ്, ഹോണ്ടുറാസ്, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യൻമർ, നെതർലൻഡ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, സെപ്യെിൻ , സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ജോക്കർ ആക്രമണത്തിന് ഇരയായിരിക്കുന്നത്.
ഫോണുകളിലെത്തിയ ശേഷം ആൻഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവർത്തനം ആരംഭിച്ച് ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, കോണ്ടാക്റ്റുകൾ, വണ്‍ ടൈം പാസ്വേർഡുകൾ, എെഎംഇഐ നന്പറുകൾ തുടങ്ങിയവ കൈക്കലാക്കുന്ന തരത്തിലാണ് ജോക്കർ മാൽവേറിന്റെ പ്രവർത്തനം.
ജോക്കർ ബാധിച്ചിട്ടുള്ള ആപ്പുകൾ
അഡ്വക്കെറ്റ് വാൾപേപ്പർ, ഏജ് ഫേസ്,അൾറ്റർ മെസേജ്, ആന്റി വൈറസ്- സെക്യൂരിറ്റി സ്കാൻ, ബീച്ച് കാമറ, ബോർഡ് പിക്ചർ എഡിറ്റിംഗ്, സെർട്ടെൻ വാൾ പേപ്പർ, ക്ലൈമറ്റ് എസ്എംഎസ്, കൊളാറ്റ് ഫേസ് സ്കാനർ, ക്യൂട്ട് കാമറ, ഡാസിൽ വാൾപേപ്പർ, ഡിക്ലെയർ മെസേജ്, ഡിസ്പ്ലെ കാമറ, ഗ്രേറ്റ് വിപിഎൻ, ഹ്യൂമർ കാമറ, ഇഗ്നൈറ്റ് ക്ലീൻ, ലീഫ് ഫേസ് സ്കാനർ, മിനി കാമറ, പ്രിന്റ് പ്ലാന്റ് സ്കാൻ, റാപിഡ് ഫേസ് സ്കാനർ, റിവാർഡ് ക്ലീൻ, റഡി എസ്എംഎസ്, സോബി കാമറ, സ്പാർക് വാൾ പേപ്പർ,