തിരുവനന്തപുരം: പേട്ടയിലെ അനീഷ് ജോർജിന്റെ കൊലപാതകം ആസൂത്രിതമെന്ന് മാതാപിതാക്കൾ.
സൈമൺ ലാലൻ മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനീഷിന്റെ മാതാപിതാക്കളായ ജോർജും ഡോളിയും ആരോപിച്ചു.
പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു.
ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്.
എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് തങ്ങള്‍ക്ക് അറിയില്ല. പോലീസ് വന്നുപറയുമ്പോഴാണ് മകന് വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് ജോര്‍ജും ഡോളിയും പറയുന്നു.
അനീഷും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടിലെ പ്രശ്നം പരിഹരിക്കാൻ അനീഷ് പലവട്ടം പോയിരുന്നു.
എന്റെ കൊച്ചിനെ അവര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഭര്‍ത്താവിനെ താത്പര്യമില്ലെന്ന് സൈമണിന്റെ ഭാര്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഒത്തിരികാലമായി സഹിക്കുകയാണെന്നും അവരെയും മക്കളെയും സൈമണ്‍ കൊല്ലാന്‍ ശ്രമിച്ചെന്നും പറഞ്ഞിരുന്നു.
പ്രതിയായ സൈമണ്‍ ലാലന് കുടുംബവുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ അനീഷിനെ വിളിക്കുമായിരുന്നു.
മുമ്പ് സൈമണിന്റെ വീട്ടിലെ കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് അനീഷിന്റെ മാതാപിതാക്കള്‍ സൂചിപ്പിച്ചു.
കള്ളനെന്ന് വിചാരിച്ചാണ് കുത്തിയതെന്ന പ്രതി സൈമണിന്റെ വാദം കളവാണ്. സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു.
അച്ഛന് ലാലന് പ്രശ്നക്കാരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും ഡോളി പറഞ്ഞു.