കുളത്തൂപ്പുഴ: പാതയോരത്തായ് ബൈക്കിനു മുകളിൽ വച്ചിരുന്ന ഹെൽമറ്റ് പട്ടാപ്പകൽ മോഷ്ടാവ് കടത്തി. സിസിറ്റിവി ദൃശ്യങ്ങളിൽ പതിഞ്ഞ മോഷ്ടാവിൻെറ വീഡിയോ ദൃശ്യകുളത്തൂപ്പുഴ പോലീസിനെ കാട്ടി പരാതിപറയാൻ ശ്രമിച്ചങ്കിലും പരാതികേൾക്കാൻ പോലും പോലീസ് തയാറായില്ലെന്ന് ആക്ഷേപം.
ഒരു ഹെൽമറ്റ് അല്ലയോ എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര മംഗലത്ത് വീട്ടിൽ അനീഷിൻെറ ഹെൽമറ്റാണ് ബൈക്കിലെത്തിയ മോഷ്ടാവ് കടത്തികൊണ്ട് പോയത്. കുളത്തൂപ്പുഴ സർവ്വീസ് സഹകരണബാങ്കിനു മുന്നിലാണ് സംഭവം.
ബാങ്കിൽ വായ്പാ ഇടപാട് നടത്താനായ് എത്തിയ അനീഷും മാതാവും ബാങ്കിനുമുന്നിൽ ബൈക്ക് സ്റ്റാൻറിൽ വച്ച് ഹെൽമറ്റ് ഊരി ഇതിനുമുകളിൽ തൂക്കിയിട്ട് ബാങ്കിനുളളിലേക്ക് പോകുകയായിരുന്നു. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ യുവാവ് ബൈക്ക് മറ്റൊരുകടക്ക് മുന്നിൽ നിർത്തിവച്ച് അനീഷിൻെറ ബൈക്കിനുമുന്നിലെത്തി ഹെൽമറ്റ് കൈക്കലാക്കി കടക്കുന്നതായ് ബാങ്കിലെ സിസിറ്റി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
സംഭവസമയം സമീപത്തായ് ഉണ്ടായിരുന്ന വൃദ്ധയോട് മോഷ്ടാവ് സംസാരിക്കുന്നതും കാണാമായിരുന്നു. ഇവരെ കണ്ടെത്തി അന്വേഷിച്ചപ്പോൾ തമിഴ്നാട് സ്വദേശിയാണെന്നാണ് വ്യക്തമായത്. എന്നാൽ ഇതേകുറിച്ച് പോലീസ് അന്വേഷിച്ചതുമില്ല.
അതേസമയം അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മോഷ്ടാക്കൾ കുറ്റകൃത്യങ്ങൾക്ക് മറയാക്കാനാണ് ഹെൽമറ്റുകൾ ഇത്തരത്തിൽ കടത്തുന്നതെന്നാണ് നാട്ടുകാർ കരുതുന്നത് .പ്രദേശത്ത് മുമ്പും സമാന മായ സംഭവം ഉണ്ടായിട്ടുണ്ട്.