പുരുഷ ഇരകൾക്കും നീതി വേണ്ടേ സുഹൃത്തുക്കളെ എന്ന ചോദ്യവുമായി നടൻ അനീഷ് മേനോൻ സോഷ്യൽ മീഡിയയിൽ.
പതിനേഴുകാരിയുടെ പരാതിയിൽ 35 ദിവസത്തെ ജയിൽ വാസത്തിനുശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയ പതിനെട്ടുകാരന്റെ അനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ചോദ്യം.
മാധ്യമങ്ങൾ പതിനെട്ടുകാരന്റെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനെതിരേയും താരം പ്രതികരിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
ഇവിടെ ആരാണ് ഇര…???
ആരാണ് പ്രതി..???
18വയസ്സ് മാത്രം പ്രായമുള്ള നിരപരാധിയായ ‘പ്രതി’യോ??
അവനെ വെറുതെ ഒരു രസത്തിന് കുടുക്കിയ ആ പേര് വെളിപ്പെടാത്ത ഇപ്പോഴും നാറാതെ, സ്വയം വരുത്തതിവെച്ച നാറ്റത്തിന്റെ മാറാപ്പ് ഒരു പാവം പയ്യന്റെ തലയിലേക്ക് ചാരിവെച്ച ആ പതിനേഴ്കാരിയോ??
പതിനെട്ടുകാരനെ ‘പ്രതി’യാക്കി അവരോ(രാ)ധിച്ച് ആഘോഷിച്ച് വാർത്തയും അവന്റെ പേരും ഫോട്ടോയും ഫാമിലി ഡീറ്റൈൽസും മാറി മാറി കാണിച്ച മാധ്യമങ്ങളോ??
പുരുഷ ഇരകൾക്കും നീതി വേണ്ടേ സുഹൃത്തുക്കളെ..??? “കഥ” ഇതുവരെ…
….തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാരോപിച്ച് 17 കാരി 18 കാരനെതിരെ കേസു കൊടുക്കുന്നു..
പോലീസ് പ്രതിയെ പിടികൂടി പോക്സോ ചുമത്തി ജയിലിലടക്കുന്നു. ചാനലുകളിലും പത്രങ്ങളിലും വാർത്ത വരുന്നു.
‘ഇരയുടെ’ പേരോ ചിത്രമോ കാണിക്കാൻ പാടില്ലെന്ന് നിയമമുള്ളത് കൊണ്ട് പെൺകുട്ടി ആരെന്ന്
ആർക്കും ഇതുവരെ അറിയില്ല.
പക്ഷെ പ്രതിയെ അറിയാത്തത്തവർ ആരുമില്ല, മലപ്പുറത്തെ തെന്നല സ്വദേശിയായ ശ്രീനാഥാണ്
ആ ‘പാതകം’ ചെയ്തത്..!!!
പ്രിയ്യപ്പെട്ട മാധ്യമ സുഹൃത്തുക്കളെ
ഈ കുറ്റാരോപിതന്റെ
പ്രായം ഒന്ന് ഓർക്കമായിരുന്നില്ലേ..?
ആ പ്രായമുള്ള ഒരു കുട്ടി നിങ്ങളിൽ പലരുടെയും വീടുകളിൽ ഉണ്ടെന്ന് ആലോചിക്കമായിരുന്നില്ലേ..?
നിങ്ങളൊക്കെ ഏത് അപരിഷ്കൃത ലോകത്താണ് ജീവിക്കുന്നത്??
18 വയസ് മാത്രമുള്ള ശ്രീനാഥിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും പത്രങ്ങളായ പത്രങ്ങളിലൊക്കെ അച്ചടിച്ചു വന്നു…
ചാനലുകളിലൂടെ സകല മനുഷ്യരും കണ്ടു…
അവന്റെ സഹപാഠികൾ..
അധ്യാപകർ…
കൂട്ടുക്കാർ…
നാട്ടുക്കാർ..
ബന്ധുക്കൾ…
ഒരുപക്ഷെ അവന്റെ അച്ഛനെയും അമ്മയെയും
വരെ ഒരു നിമിഷമെങ്കിലും വിശ്വസിപ്പിക്കാൻ നിങ്ങൾക്കായില്ലേ…!!
അവന്റെ ആ ദിവസങ്ങളിലെ
മാനസികാവസ്ഥ നിങ്ങൾക്ക് ഊഹിക്കാനെങ്കിലും കഴിയുമോ??
സാത്യധയില്ല ഉണ്ടായിരുന്നുവെങ്കിൽ
നിങ്ങൾ ഈ ഊള പരിപാടി വലിച്ചെറിഞ്
പറയേണ്ടവനോടൊക്കെ
നാല് തെറിയും പറഞ് ഇറങ്ങി പോന്നേനെ…!!
കഷ്ടം!!!
പോലീസിന് കൈ മലർത്താം..! താൻ നിരപരാധിയാണെന്ന്
ആ കുട്ടിപറഞ്ഞാൽ
വിശ്വസിക്കാൻ വകുപ്പില്ല!!
‘ഇര’യുടെ മൊഴിമാത്രമേ അവിടെ കേൾക്കാൻ പാടുള്ളു..!
കുറ്റം പറയാൻ പറ്റില്ല,
കേസ് തിരിഞ്ഞ് വന്നാൽ
പിന്നെ എല്ലാവരും ചേർന്ന് പോലീസിനെ വലിച്ചൊട്ടിക്കും!!
എന്നിരുന്നാൽ തന്നെയും വാദ-പ്രതിവാദങ്ങൾക്കൊടുവിലെ കണക്കുകളും
തെളിവുകളും പരിശോധിച്ച് ബഹുമാനപെട്ട കോടതിയുടെ വിധി വരുന്നതുവരെ
പ്രതികളില്ല, കുറ്റാരോപിതർ മാത്രമാണുള്ളതെന്നും,
സംശയിക്കപ്പെടുന്നയാൾ
കുറ്റം ചെയ്തിരിക്കണം
എന്നില്ല, എന്നതും പോലീസിനും അറിയാവുന്ന കാര്യമല്ലേ..!
‘കഥ’യുടെ അവസാനം.. ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന
ശ്രീനാഥ്ന്റെ അഭ്യർത്ഥന
മാനിച്ച കോടതി
പോലീസിനോട് ആവശ്യപ്പെട്ടപ്പോൾടെസ്റ്റ് നടത്തി..
റിസൾട്ട് വന്നപ്പോൾ
ശ്രീനാഥ് നിരപരാധിയാണ്, ഇരയാക്കപ്പെട്ടതാണ്!!!
പ്രതിയല്ല!!!
ഇരയാണ്!!!!
അങ്ങിനെയെങ്കിൽ
‘ഇര’യുടെ അവകാശങ്ങൾക്ക്
18 വയസുകാരനായ ശ്രീനാഥും അർഹനല്ലേ!!!
മാറ്റി നിറുത്തി അപമാനിക്കുന്നവരോട്..
ഓരോ വ്യക്തിക്കും
മാനമുണ്ട്,
കണ്ണുനീരുണ്ട്,
കുടുംബമുണ്ട്,
ജീവിതമുണ്ട്,
സൗപ്നങ്ങളുണ്ട്…!!
കാലം മാറിയില്ലേ..ഹേ! കാഴ്ചപ്പാടുകളും മാറേണ്ടതല്ലേ..!!