കൊച്ചി: കാമുകനെതിരേ പരാതി നല്കിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനില്‍ അനീഷ ജോര്‍ജി(22) നെയാണ് ഇന്നലെ കലൂര്‍ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി യുവതി വയനാട് സ്വദേശിയായ കാമുകനെതിരേ പരാതിയുമായി വനിത പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഇരുവരോടും സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.