ഇതാണ് സോഷ്യല്‍മീഡിയയെ കൈയ്യിലെടുത്ത ആ പെണ്‍കുട്ടി! ‘ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്തിലൂടെ’ പ്രേക്ഷകഹൃദയം കീഴടക്കിയ അനീഷ; ഹ്രസ്വചിത്രത്തെക്കുറിച്ച് അനീഷ പറയുന്നതിങ്ങനെ

‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ഹ്രസ്വ സിനിമയില്‍ പള്ളിയിലച്ചനെ പ്രണയിച്ച സുന്ദരിയാണ് അനീഷ ഉമ്മര്‍. പെരിന്തല്‍മണ്ണ സ്വദേശിയായ ഈ സുന്ദരിയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരവും. പ്രണയം തോന്നിപ്പോകുന്ന ചിരിയാണ് അനീഷയെ ആരാധകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പലര്‍ക്കും പുതുമുഖമായിരുന്നു എങ്കിലും അഭിനയം അനീഷയ്ക്ക് പുത്തരിയല്ല. ഇതിനകം 20ലേറെ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അനീഷ. അതേക്കുറിച്ച് അനീഷ പറയുന്നതിങ്ങനെ. മാനസാന്തരപ്പെട്ട യെസ്ഡി എന്ന മുഴുനീള ഫീച്ചര്‍ ഫിലിമിലും അഭിനയിച്ചിരുന്നു. എന്നാല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവില്‍ അഭിനയിച്ച’ എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’എന്ന ഹ്രസ്വചിത്രത്തിലൂടെയാണ്.

സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രവും അനീഷയും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. ഓരോ ദിവസവും നിരവധി സന്ദേശങ്ങള്‍,ട്രോളുകള്‍, അഭിനന്ദനങ്ങള്‍, എല്ലാം ലഭിക്കുന്നുണ്ട്. എല്ലാം ആസ്വദിക്കുന്നു. പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. അനീഷ പഠിച്ചതും വളര്‍ന്നതും ഗുജറാത്തിലായിരുന്നു. ശേഷം ബംഗളൂരുവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യമായി ഒരു കന്നഡ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് വഴിത്തിരിവായി. അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന അനീഷയ്ക്ക് പഠനശേഷം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി ലഭിച്ചു. അതിനിടയില്‍ 2012ല്‍ നേവി ക്വീന്‍ റണ്ണര്‍ അപ്പായി. അതോടെ മോഡലിംഗില്‍ അവസരം ലഭിച്ചു.

അവസരങ്ങള്‍ വന്നതോടെ കൊച്ചിയില്‍ വീട്ടുകാരോടൊപ്പം സ്ഥിരതാമസമായി. അതോടൊപ്പം എറണാകുളത്ത് ആക്ട് ലാബില്‍ അഭിനയം പഠിച്ചു. ഒപ്പം സൂംബ ഡാന്‍സും. അഭിനയത്തോടൊപ്പം സൂംബ ഡാന്‍സ് പഠിപ്പിക്കുന്നുമുണ്ട്. സൂറത്തിലും ബംഗളൂരുവിലുമൊക്കെയായിട്ടായിരുന്നു വിദ്യാഭ്യാസം എന്നതിനാല്‍ മലയാളം നന്നായി സംസാരിക്കാനൊന്നും അനീഷക്ക് അറിയില്ല. ബാപ്പ ഉമ്മര്‍ ജിഎംടിസി കമ്പനിയില്‍ മാനേജറാണ്. ഉമ്മ സല്‍മ. പ്രണയം നിരസിക്കേണ്ടി വരുന്ന അച്ചന്‍ പട്ടത്തിന് പഠിക്കുന്ന സഹപാഠിയോട് മധുരമായ പ്രതികാരത്തിലൂടെ ദേഷ്യം തീര്‍ക്കുന്ന യുവതിയുടെ കഥയാണ് എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രം പറയുന്നത്.

Related posts