വെള്ളറട : സ്കൂൾ വിദ്യാർഥിനികളെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളിച്ചൽ അയണിമൂട് അലീന ഭവനിൽ അനേഷ് (35) ആണ് പിടിയിലായത്. എട്ടും പത്തും ക്ലാസുകളിൽ പഠിക്കുന്ന രണ്ടു വിദ്യാർഥിനികളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ വെള്ളറട പോലീസിനു പരാതി നൽകുകയായിരുന്നു.
വെള്ളറട പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനികളെ പൂവച്ചൽ ബസ് സ്റ്റാൻഡിൽ നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. പാറശാല സിഐ ബിനു, വെള്ളറട എസ്ഐ വിജയകുമാർ അഡീഷണൽ എസ്ഐ ബ്രൂസ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതി അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടികളെ വൈദ്യപരിശോധന നടത്തിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.