ചിറ്റൂർ: രണ്ടുവർഷത്തിലൊരിക്കൽ ആഘോഷിയ്ക്കുന്ന തത്തമംഗലം ശ്രീ വേട്ടക്കറുപ്പൻ ക്ഷേത്രം അങ്ങാടിവേലയ്ക്കു തുടക്കം. 24 മന തെലുങ്കുചെട്ടിയാർ, പിള്ള, കുരുക്കൾ, കോണാർ, രാജാക്കൾ നൂറ്റാണ്ടുകളായി അങ്ങാടിവേല ആഘോഷിച്ചുവരുന്നത്. മേയ് നാലുവരെ ദിവസേന വൈകുന്നേരം എഴുന്നള്ളത്തുണ്ടാകും.
27ന് ഉച്ചയ്ക്ക് രണ്ടിനാണ് അന്പതിൽപ്പരം കുതിരകളെ ഉൾപ്പെടുത്തി കുതിരയോട്ടം ആചാരച്ചടങ്ങ് നടത്തുക.
ഇതിനു മുന്നോടിയായി തത്തമംഗലം- പാലത്തുള്ളി റോഡിൽ പാടത്ത് കുതിരയോട്ടം പരിശീലനം നടക്കുന്നുണ്ട്. വൻ ജനാവലിയാണ് പരിശീലനം കാണാനെത്തുന്നത്.
28ന് രാത്രി ഏഴരയ്ക്ക് ഗാനമേള, 29ന് രാത്രി ഏഴരയ്ക്ക് കലാപരിപാടികൾ, 30 മുതൽ മേയ് മൂന്നുവരെ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. നാലിന് വൈകുന്നേരം അഞ്ചിന് മുപ്പതോളം ആനകളെ അണിനിരത്തി മേട്ടുപ്പാളയത്തു നിന്നും വേട്ടക്കറുപ്പൻ ക്ഷേത്രം വരെ എഴുന്നള്ളത്തുണ്ടാകും.
തുടർന്ന് വെടിക്കെട്ട്. രാത്രി പത്തിന് തായന്പക. അഞ്ചിന് രാവിലെ എഴുന്നള്ളത്ത് ക്ഷേത്രാങ്കണത്തിൽ എത്തുന്നതോടെ ഉത്സവത്തിനു സമാപനമാകും.