അങ്കമാലി: അങ്കമാലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. മുക്കന്നൂർ എരപ്പ് അറയ്ക്കലിൽ ശിവൻ, ഭാര്യ വസ്ത, മകൾ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ ഇളയസഹോദരൻ ബാബുവാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുടുംബതർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണു സൂചന.
കൊലപാതകശേഷം ബൈക്കിൽ രക്ഷപ്പെട്ട ബാബുവിനെ പിടികൂടാൻ തെരച്ചിൽ തുടരുകയാണ്. പോലീസ് കീഴടങ്ങാൻ പോകുന്നു എന്ന പറഞ്ഞ ശേഷമാണ് ഇയാൾ ബൈക്കിൽ പുറപ്പെട്ടതെന്ന് നാട്ടുകാർ പോലീസിനു മൊഴി നൽകി.
ശിവന്റെ മറ്റൊരു മകൾക്കും ബാബുവിന്റെ വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.